നൂറുകണകക്കിന് ബംഗ്ലാദേശി വസ്ത്ര തൊഴിലാളികള്‍, അതില്‍ കൂടുതലും സ്ത്രീകളാണ്, വലിയ നിരാഹാര സമരം തലസ്ഥാനമായി ധാക്കയില്‍ നടത്തി. സുരക്ഷിതമായ തൊഴിലിടവും കൂടുതല്‍ ശമ്പളവും വേണമെന്നാണ് ആവരുടെ ആവശ്യം. വാള്‍മാര്‍ട്ടിന് വേണ്ടി തുണിത്തരങ്ങള്‍ നിര്‍മ്മിക്കുന്ന ബംഗ്ലാദേശിലെ ഒരു ഫാക്റ്ററിയിലെ തീ പിടുത്തം കുറഞ്ഞത് 111 തൊഴിലാളികളുടെ മരണത്തിന് കാരണമായി. രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക അപകടമായിരുന്നു അത്. National Garment Workers Federation ന്റെ നേതാവായ Amirul Haq Amin കച്ചവട ഭീമനെ അപലപിച്ചു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.