ഭൌമതാപോര്‍ജ്ജത്തിന് നല്ല ഭാവിയാണുള്ളത്. എന്നാല്‍ അത് മറ്റ് പുനരുത്പാദിതോര്‍ജ്ജ രംഗങ്ങളേക്കാള്‍ പിന്നിലാണ്. പവനോര്‍ജ്ജം 13.2 ഗിഗാവാട്ട് 2012 ല്‍ വളര്‍ന്നപ്പോള്‍ (അതില്‍ 5.5 ഗിഗാവാട്ട് ഡിസംബര്‍ മാസത്തില്‍ മാത്രമാണ്) ഭൌമതാപോര്‍ജ്ജത്തിന്റെ വളര്‍ച്ച modest ആയിരുന്നു. Geothermal Energy Association ന്റെ കണക്ക് പ്രകാരം അമേരിക്ക 147.05 MW ന്റെ ഭൌമതാപോര്‍ജ്ജ നിലയങ്ങളാണ് 2012 ല്‍ പണിഞ്ഞത്. 2011 നെക്കാള്‍ 5% വളര്‍ച്ച.
ഇത് വലുതായി തോന്നുന്നില്ലായിരിക്കാം. എന്നാലും ഭൌമതാപോര്‍ജ്ജത്തിന് ഭാവിയില്‍ വളരാനുള്ള വലിയ സാദ്ധ്യതയുണ്ട്. സൌരോര്‍ജ്ജത്തിനും കാറ്റാടിയേയും അപേക്ഷിച്ച് ഭൌമതാപോര്‍ജ്ജം 24/7 ഉം വൈദ്യുതി ഉത്പാദിപ്പിക്കും. സൌരോര്‍ജ്ജത്തിന്റേയും കാറ്റാടിയുടേയും intermittency മറികടക്കാന്‍ ധാരാളം വഴികളുണ്ടെങ്കിലും ഒരു സ്ഥിരമായ ശുദ്ധമായ baseload power ഉള്ളത് നല്ലതാണ്. വില കുറക്കുക, പ്രശ്നമുണ്ടാകാതിരിക്കാന്‍ ഭൂമിശാസ്ത്രത്തെ നല്ലതു പോലെ മനസിലാക്കുക എന്നതാതൊക്കെയാണ് ഇപ്പോള്‍ പ്രധാനം.
2012 ല്‍ പണിതീര്‍ത്ത നിലയങ്ങള്‍:
John L. Featherstone Plant (CA): Energy Source, 49.9 MW
McGinness Hills (NV): Ormat, 30 MW
Neal Hot Springs (OR): U.S. Geothermal, 30.1 MW
San Emidio I (NV): U.S. Geothermal, 12.75 MW
Tuscarora (NV): Ormat, 18 MW
Dixie Valley I (NV): Terra-Gen, 6.2 MW
Florida Canyon Mine (NV): ElectraTherm, 0.1 MW
ഇതിന് മുകളില്‍ 13 ഭൌമതാപോര്‍ജ്ജ കമ്പനികള്‍ക്ക് advanced projects ഉണ്ട്. അവ 2013 അവസാനത്തോടെ പൂര്‍ത്തിയായേക്കും.
— സ്രോതസ്സ് treehugger.com