ഗൂഗിള്‍, യാഹൂ Data Links ല്‍ NSA രഹസ്യമായി കയറുന്നു
ലോകത്തെ ഗൂഗിള്‍, യാഹൂ മുതലായ കമ്പനികളുടെ ഡാറ്റാ സെന്ററുകളെ ബന്ധിപ്പിക്കുന്ന ലിങ്കുകളില്‍ National Security Agency രഹസ്യമായി കടന്നുകൂടുന്നു എന്ന് Washington Post റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയുടേയും മറ്റുള്ള രാജ്യക്കാരുടേയും കോടിക്കണക്കിന് റിക്കോഡുകള്‍ ശേഖരിക്കുന്നു. ബ്രിട്ടണിലെ NSA പോലുള്ള വകുപ്പുമായി NSA ഒത്തു ചേര്‍ന്ന് MUSCULAR എന്ന ഒരു പ്രൊജക്റ്റ് NSA നടപ്പാക്കുന്നു എന്ന് എഡ്വേര്‍ഡ് സ്നോഡന് പുറത്തുവിട്ട രേഖകളില്‍ പറയുന്നു. വലിയ സുരക്ഷിതത്തോടെ കാത്ത് സൂക്ഷിക്കുന്ന ഡാറ്റാ സെന്ററുകള്‍ തമ്മിലുള്ള ഫൈബര്‍ ഒപ്റ്റിക് കേബിളുകളില്‍ നിന്ന് വലിയ തോതില്‍ ഡാറ്റ കോപ്പിചെയ്യാനുള്ള പദ്ധതിയാണത്. ഗൂഗിളിന്റെ നിയമ വിദഗ്ദ്ധന് പത്ര പ്രസ്ഥാവ. “സ്വകാര്യ ഫൈബര്‍ നെറ്റ്വര്ക്കില് സര്‍ക്കാര്‍ അതിക്രമിച്ച് കടന്ന് വിവരങ്ങള്‍ ശേഖരിക്കുന്നത് outraged ആണ്.”
[ഹ ഹ ഹ … സര്‍ക്കാരിന് ഉപയോക്താക്കളുടെ മുഴുവന്‍ വിവരങ്ങള്‍ നല്‍കുകയും സര്‍ക്കാരുമായി രഹസ്യ കാരാറുകളുണ്ടാക്കിയവന്മാരാണ് ഇപ്പോള്‍ നല്ലപിള്ളയായി ഇങ്ങനെ പറയുന്നത്.]
വാഷിങ്ടണ്‍ സംസ്ഥാനത്തെ തൊഴിലാളികള്‍ കുറഞ്ഞ പെന്ഷന് പദ്ധതി തള്ളിക്കളഞ്ഞു
aerospace ഭീമനായ ബോയിങ് കൊണ്ടുവന്ന കരാര്‍ വാഷിങ്ടണ്‍ സംസ്ഥാനത്തെ 30,000 machinists തള്ളിക്കളഞ്ഞു. ദശാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന 777X വിമാനം നിര്‍മ്മിക്കാനുള്ള പദ്ധതിയില്‍ തൊഴിലാളികളുടെ പെന്ഷന്, ആരോഗ്യ പരിപാലന ചിലവില്‍ കുറവ് വരുത്തുന്ന കാരാര്‍ ഒപ്പ് വെക്കാന്‍ $10,000 ഡോളറിന്റെ ബോണസ് ബോയിങ് നല്‍കും. എന്നാല്‍ തൊഴിലാളികള്‍ ഈ കരാര്‍ അംഗീകരിച്ചില്ല. അതിനാല്‍ നിര്‍മ്മാണം മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് നീക്കുമെന്ന് ബോയിങ് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതിയിളവ് ബോയിങിന് വാഷിങ്ടണ്‍ സംസ്ഥാനം നല്‍കുന്നുണ്ട്. 777X നിര്‍മ്മിക്കാന്‍ 2040 വരെ $870 കോടി ഡോളറിന്റെ incentives ആണ് സംസ്ഥാനം നല്‍കിയത്. 787 വിമാനം നിര്‍മ്മിക്കാന്‍ സംസ്ഥാനം മുമ്പ് $320 കോടി ഡോളറിന്റെ incentives നല്‍കിയിരുന്നു.
സമരം ചെയ്യുന്ന നെസ്റ്റ്ലെ തൊഴിലാളിയെ വെടിവെച്ച് കൊന്നു
വധഭീഷണി സമരം ചെയ്യുന്ന യൂണിന് അയച്ചതിന് ശേഷം കൊളംബിയയില്‍ വലത് പക്ഷ തീവൃവാദി സംഘടന സമരം ചെയ്യുന്ന ഒരു നെസ്റ്റ്ലെ തൊഴിലാളിയെ വെടിവെച്ച് കൊന്നു. Oscar López നെ തോക്ക് ധാരി നാല് പ്രാവശ്യം വെടിവെച്ചു. അദ്ദേഹവും കൂട്ടരും യൂണിയന് പ്രവര്‍ത്തനത്തിനുള്ള അവകാശം വേണം എന്നാവശ്യപ്പെട്ടുകൊണ്ട് നെസ്റ്റ്ലെ ഫാക്റ്ററിക്ക് മുമ്പില്‍ സമരത്തിലായിരുന്നു. യൂണിയന് പ്രവര്‍ത്തനത്തില്‍ ഏറ്റവും അപകടകരമായ രാജ്യമാണ് കൊളംബിയ. കഴിഞ്ഞ വര്‍ഷം 22 യൂണിയന് പ്രവര്‍ത്തകരെയാണ് വെടിവെച്ച് കൊന്നത്.