പോളണ്ടില്‍ വാതക പൈപ്പ് ലൈന്‍ പൊട്ടി രണ്ടുപേര്‍ മരിച്ചു
വാഴ്സായില്‍ (Warsaw) U.N. ന്റെ climate summit നടന്നുകൊണ്ടിരുന്ന സമയത്ത് പടിഞ്ഞാറന്‍ പോളണ്ടിലെ ഗ്രാമപ്രദേശത്ത് പ്രകൃതി വാതക പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചു. ഒരു വീട് കത്തുകയും രണ്ടുപേര്‍ മരിക്കുകയും ചെയ്തു. 13 പേര്‍ക്ക് പരിക്കുകളേറ്റു. ലോകം അവസാനിക്കുന്നതായി തോന്നി എന്ന് ഒരു കാഴ്ച്ചക്കാരി അഭിപ്രായപ്പെട്ടു.
യൂറോപ്യന്‍ യൂണിയന്‍ 6 ബാങ്കുകള്‍ക്ക് $230 കോടി ഡോളര്‍ പിഴയിട്ടു
അന്താരാഷ്ട്ര പലിശ നിരക്കില്‍ കൃത്രിമം കാട്ടിയതിന് 6 പ്രധാന ബാങ്കുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ $230 കോടി ഡോളര്‍ പിഴയിട്ടു. ട്രില്യണ്‍ കണക്കിന് ഡോളറിന്റെ ലോകത്തെ മൊത്തം സാമ്പത്തിക ഇടപാടിലാണ് ബാങ്കുകളും ബ്രോക്കര്‍മാരും തട്ടിപ്പ് കാണിച്ചത്. ഇതിനാല്‍ കടം വാങ്ങിയ ദശലക്ഷത്തിന് ആളുകള്‍ തങ്ങളുടെ കടത്തിന് തെറ്റായ സംഖ്യ അടക്കേണ്ടി വന്നു. Euribor എന്ന് വിളിക്കുന്ന Euro Interbank Offered Rate ഉം Libor എന്ന് വിളിക്കുന്ന London Interbank Offered Rate ഉം ഇതില്‍ ഉള്‍പ്പെടും. യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ളതാണ് ഈ 6 ബാങ്കുകളും. JPMorgan, Citibank ഇവ അമേരിക്കയില്‍ നിന്നുള്ള ബാങ്കുകളാണ്. കഴിഞ്ഞ വര്‍ഷം UBS, Barclays എന്നീ ബാങ്കുകള്‍ $200 കോടി ഡോളര്‍ പിഴയടച്ചിരുന്നു.
Sainsbury ആണ് UK യിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയ ഉടമകള്‍
പുരപ്പുറത്തെ സൌരോര്‍ജ്ജ നിലയത്തിന്റെ കാര്യത്തില്‍ Sainsbury ആണ് ബ്രിട്ടണിലെ ഏറ്റവും വലിയ വൈദ്യുതോത്പാദകര്‍. 16MW ശേഷി അവര്‍ക്കുണ്ട്. ബ്രിട്ടണിലെ അവരുടെ 169 കടകളുടെ മുകളില്‍ 69,500 സോളാര്‍ പാനലുകളാണ് അവര്‍ സ്ഥാപിച്ചത്. ഇതിനാല്‍ പ്രതിവര്‍ഷം 6,800 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ കുറവ് ഉണ്ടാകുമെന്ന് കണക്കാക്കിയിരിക്കുന്നു. ഒപ്പം വൈദ്യുതി ബില്ലിലും കുറവുണ്ടാവും.