വാര്‍ത്തകള്‍

പരിസ്ഥിതി നിയമങ്ങള്‍ക്കും, ശുദ്ധ ഊര്‍ജ്ജത്തിനുമെതിരെ അലെകിന്റെ ആക്രമണം തുടങ്ങുന്നു

തീവൃ വലതുപക്ഷ നിയമങ്ങള്‍ എഴുതുകയും അവ സര്‍‌ക്കാരിനെക്കൊണ്ട് നടപ്പാക്കുകയും ചെയ്യുന്ന ALEC എന്ന രഹസ്യ സംഘം പരിസ്ഥിതി നിയമങ്ങള്‍ക്കും, ശുദ്ധ ഊര്‍ജ്ജത്തിനുമെതിരായ നിയമങ്ങളുണ്ടാക്കാന്‍ പദ്ധതി തുടങ്ങി. ഒബാമ സര്‍ക്കാരിന്റെ കാര്‍ബണ്‍ ഉദ്‌വമനം കുറക്കുന്ന പദ്ധതികള്‍ തടയുക, Environmental Protection Agency യെ മന്ദഗതിയിലാക്കുക, ശുദ്ധ ഊര്‍ജ്ജത്തിനായുള്ള സംസ്ഥാന സര്‍ക്കാരുകളുടെ നയം ദുര്‍ബലപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി American Legislative Exchange Council(ALEC) മാതൃകാ നിയമങ്ങളെഴുതി എന്ന് Guardian റിപ്പോര്‍ട്ട് ചെയ്തു. സ്വന്തായി വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചാല്‍ വീട്ടുടമകള്‍ പ്രത്യേകം പിഴ അടക്കണം എന്നത് ഇത്തരത്തിലുള്ള ഒരു നിയമമാണ്. കഴിഞ്ഞ വര്‍ഷം 34 സംസ്ഥാനങ്ങളില്‍ അലെകിന്റെ 77 ഊര്‍ജ്ജ നിയമങ്ങള്‍ പാസാക്കിയികുന്നു.

10 ല്‍ 7 കോളേജ് വിദ്യാര്‍ത്ഥികള്‍ ലോണ്‍ കടത്തോടുകൂടിയാണ് പാസാവുന്നത്

അമേരിക്കയില്‍ ബിരുദം നേടുന്ന വിദ്യാര്‍ത്ഥികളുടെ ലോണ്‍ കടം വര്‍ദ്ധിക്കുന്നുവെന്ന് പുതിയ പഠനം കണ്ടെത്തി. Project on Student Debt ന്റെ അഭിപ്രായത്തില്‍ കുട്ടികളില്‍ 71% പേരും കടബാദ്ധ്യതയുള്ളവരാണ്. 2008 ല്‍ അത് 68% ആയിരുന്നു. ശരാശരി കടം $29,400 ഡോളറാണ്. ഓരോ വര്‍ഷവും ഇത് 6% വീതം വര്‍ദ്ധിക്കുന്നു. ആഫ്രിക്കന്‍ അമേരിക്കന്‍ കുട്ടികള്‍ക്കാണ് ഏറ്റവും വലിയ കടം. മൂന്നിലൊന്ന് പേര്‍ $30,000 ഡോളര്‍ കടമുണ്ട്.

മോഷ്ടിക്കപ്പെട്ട ആണവവികിരണമുള്ള Container മെക്സിക്കോ കണ്ടെത്തി

അപകടകരമായ റേഡിയോആക്റ്റീവ് പദാര്‍ത്ഥം കൊണ്ടുപോയ ട്രക്ക് കാണാതായത് മെക്സിക്കോയില്‍ ദേശീയ ആരോഗ്യ സുരക്ഷാ ഭീതിയുണ്ടാക്കിയിരുന്നു. പിന്നീട് അധികാരികള്‍ ഈ ട്രക്ക് കണ്ടെത്തി. ട്രക്കില്‍ radiotherapy ക്ക് ഉപയോഗിക്കുന്ന കോബാള്‍ട്ട്-60 ആയിരുന്നു അടങ്ങിയിരുന്നത്. മെക്സിക്കോ സിറ്റിക്കടുത്തുള്ള മാലിന്യ സംഭരണ സ്ഥത്തുനിന്നാണ് ട്രക്ക് കണ്ടെത്തിയത്. കോബാള്‍ട്ട്-60 അടങ്ങിയ പെട്ടി തുറന്ന നിലയിലായിരുന്നു. മോഷ്ടിച്ചയാണ്‍ പെട്ടിതുറക്കുകയും വികിരണത്താല്‍ മരിക്കുകയും ചെയ്തിരിക്കണം.

ഒരു അഭിപ്രായം ഇടൂ