മുമ്പത്തെ FCC ചെയര്‍മാന്‍ രഹസ്യ സംഘമായ Carlyle ല്‍ ചേര്‍ന്നു
Federal Communications Commission ന്റെ മുമ്പത്തെ ചെയര്‍മാന്‍ രഹസ്യ സ്വകാര്യ equity സ്ഥാപനമായ Carlyle Group ല്‍ ചേര്‍ന്നു. “Ex-President’s Club” എന്ന പേരില്‍ അറിയപ്പെടുന്ന ഈ സംഘത്തില്‍ ബുഷ് പ്രസിഡന്റുമാര്‍ ഉള്‍പ്പടെ അതിശക്തരായ വലിയൊരു കൂട്ടം ആളുകള്‍ പ്രവര്‍ത്തിക്കുന്നു. എഡ്‌വേര്‍ഡ് സ്നോഡന്‍ ജോലിചെയ്തിരുന്ന കമ്പനിയായ ബൂസ് അലന്‍ ഹാമില്‍ട്ടണില്‍(Booz Allen Hamilton) ഇവര്‍ക്ക് കൂടുതല്‍ ഓഹരികളുണ്ട്. ആദ്യത്തെ ഒബാമ സര്‍ക്കാരില്‍ FCC യെ നയിച്ച Julius Genachowski മാനേജിങ് ഡയറക്റ്ററും പങ്കാളിയായായും പ്രവര്‍ത്തിക്കും.
GMO ചോളം, സോയാബീന്‍ വിത്തുകളുടെ നിയന്ത്രണം USDA എടുത്തുകളയാന്‍ പോകുന്നു
കളനാശിനിയായ 2,4-D നേരിടാന്‍ ശേഷിയുള്ള ജനിതകമാറ്റം വരുത്തിയ ചോളം, സോയാബീന്‍ വിത്തുകളുടെ നിയന്ത്രണം നീക്കം ചെയ്യാന്‍ അമേരിക്കയിലെ കാര്‍ഷിക അധികാരികള്‍ പദ്ധതിയിടുന്നു. ക്യാന്‍സര്‍, Parkinson’s രോഗം എന്നിവക്ക് കാരണമാകുന്ന ഈ കളനാശിനി നിര്‍മ്മിക്കുന്നത് Dow Chemical ആണ്. വിയറ്റ്നാം യുദ്ധക്കില്‍ പ്രയോഗിച്ച രാസവസ്തുവായ Agent Orange ന്റെ ഒരു ഘടകം ഇതാണ്. മൊണ്‍സാന്റോയുടെ Roundup Ready കളനാശിനിയെ കളകള്‍ പ്രതിരോധിക്കാന്‍ തുടങ്ങിയതോടെ ശക്തമായ കര്‍ഷകരുടെ എതിര്‍പ്പിനെ മറികടന്നാണ് സര്‍ക്കാര്‍ ഈ നയം സ്വീകരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഈ കളനാശിനി കാരണമാകും എന്നാണ് എതിര്‍ക്കുന്നവര്‍ പറയുന്നത്.
CEO യും തൊഴിലാളികളും തമ്മിലുള്ള വേതന വ്യത്യാസം വര്‍ദ്ധിക്കുന്നു
ശരാശരി തൊഴിലാളികള്‍ക്ക് കിട്ടിയ ശമ്പള വര്‍ദ്ധനവിന്റെ ഇരട്ടി തോതിലാണ് അമേരിക്കയിലെ മുകളിലത്തെ കോര്‍പ്പറേറ്റ് CEO മാരുടെ ശമ്പളം വര്‍ദ്ധിക്കുന്നത്. മുകളിലത്തെ 200 CEOs ശരാശരി $1.45 കോടി ഡോളര്‍ നേടി എന്ന് New York Times പറയുന്നു. 2010 യെക്കാള്‍ 5% വര്‍ദ്ധനവ്. അതേ സമയം തൊഴിലാളികള്‍ക്ക് 2.8% മാത്രമാണ് വേതന വര്‍ദ്ധനവുണ്ടായത്. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളില്‍ CEO ശമ്പളം 127 മടങ്ങ് വര്‍ദ്ധിക്കുകയുണ്ടായി. സാധാരണ തൊഴിലാളിയേക്കാള്‍ 380 മടങ്ങ് ശമ്പളമാണ് Fortune 500 CEOs വാങ്ങുന്നത്.