കോര്‍പ്പറേറ്റ് ബാങ്കുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ ശതകോടിക്കണക്കിന് പണം
Bloomberg News നടത്തിയ പഠനത്തില്‍ taxpayer-funded corporate welfare ആയി അമേരിക്കയിലെ ഭീമന്‍ ബാങ്കുകള്‍ക്ക് ശതകോടിക്കണക്കിന് പണം കുറഞ്ഞ നിരക്കില്‍ കിട്ടുന്നതായി കണ്ടെത്തി. വളരെ കുറഞ്ഞ പലിശ നിരക്കാണ് സര്‍ക്കാര്‍ ഈ പണത്തിന് ഈടാക്കുന്നത്. ബാങ്ക് പണം തിരികെ അടച്ചില്ലെങ്കില്‍ അതും സര്‍ക്കാരിന്റെ തലയില്‍ ആകും. ഈ കുറഞ്ഞ നിരക്കിലെ പലിശ കാരണം ബാങ്കുകള്‍ക്ക് കടം വാങ്ങാനായി ചിലവാക്കേണ്ടി വരുന്നത് മൊത്തം ചിലവിന്റെ വെറും 0.8% മാത്രമാണ് എന്ന് International Monetary Fund സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. Bloomberg ന്റെ അഭിപ്രായത്തില്‍ അമേരിക്കയിലെ വലിയ 18 ബാങ്കുകള്‍ പ്രതിവര്‍ഷം $7600 കോടി ഡോളറാണ് സര്‍ക്കാര്‍ ധനസഹായം വാങ്ങുന്നത്. JPMorgan Chase ന് $1400 കോടി ഡോളര്‍ കിട്ടുന്നു. ആ ബാങ്കിന്റെ വരുമാനത്തിന്റെ 77% വും സര്‍ക്കാര്‍ ധനസഹായമാണ്.
[എന്തൊരു സ്വതന്ത്ര കമ്പോളം അല്ലേ? സര്‍ക്കാര്‍ ഒന്നിലും ഇടപെടരുതെന്ന് അവര്‍ പറയുന്നതുകൊണ്ട് നിങ്ങള്‍ മനസിലാക്കേണ്ട പ്രധാന കാര്യം ഇതാണ്. സര്‍ക്കാര്‍ പൊതുജനത്തിന്റെ കാര്യം നോക്കരുത്. വമ്പന്‍മാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം. അതാണ് അവര്‍ ശരിക്കും ഉദ്ദേശിക്കുന്ന സ്വതന്ത്ര കമ്പോളം. സര്‍ക്കാര്‍ നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണോ അതോ 1% ക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണോ എന്നത് നിങ്ങളുടെ തീരുമാനമാണ്.]
പുകവലി സുഹൃദ് ബാക്റ്റിരിയകളെ കൊല്ലും
പുകവലി കാരണം പല്ല് മഞ്ഞിക്കും എന്നത് പുതിയ കാര്യമല്ല. എന്നാല്‍ പുതിയൊരു പ്രശ്നം കൂടി ശാസ്ത്രജ്ഞര്‍ കണ്ടത്തിയിരിക്കുകയാണ്. വായിലെ സുഹൃദ് ബാക്റ്റിരിയകളെ പുകവലി കൊല്ലും. അവ ഇല്ലാതാകുന്നത് മോണയെ ആക്രമിക്കുന്ന രോഗാണുക്കള്‍ക്ക് എതിരാളികളെ ഇല്ലാതാക്കും. പുകവലി ഉപേക്ഷിക്കാന്‍ നിങ്ങള്‍ നിങ്ങള്‍ക്ക് പുതിയ ഒരു കാരണം കൂടിയായി.
ആംസ്റ്റര്‍ഡാമിലെ Taxi Electric ആദ്യമായി Nissan e-NV200 വാങ്ങുന്നു
വൈദ്യുത കാറായ Nissan e-NV200 ആംസ്റ്റര്‍ഡാം ആസ്ഥാനമായ Taxi Electric വാങ്ങുന്നു. 25 Nissan LEAF വൈദ്യുത കാറുകള്‍ ഇപ്പോള്‍ അവര്‍ ഉപയോഗിക്കുന്നുണ്ട്. വൈദ്യുത കാറുകളിലേക്ക് മാറിയ ആദ്യത്തെ സ്വകാര്യ ടാക്സി സര്‍വ്വീസാണ് Taxi Electric. 2011 നവംബറില്‍ ആണ് അവര്‍ ഈ മാറ്റം നടത്തിയത്.