വാര്‍ത്തകള്‍

കൊലപാതകങ്ങള്‍ നടത്തിയതിനാല്‍ സാല്‍വഡോറിലെ മുമ്പത്തെ ജനറലിനെ അമേരിക്കയില്‍ നിന്ന് Deportation ചെയ്തേക്കാം

1980 ലെ അതിക്രമങ്ങളിലെ പങ്ക് കാരണം എല്‍ സാല്‍വഡോറിലെ ഒരു പ്രതിരോധ മന്ത്രിയെ അമേരിക്കയില്‍ നിന്ന് Deportation ചെയ്യാന്‍ സാദ്ധ്യതയുണ്ട്. ആര്‍ച്ച് ബിഷപ്പ് ഓസ്കാര്‍ റൊമേരോയെ കൊന്നതിലും El Mozote ല്‍ 1,000 ല്‍ അധികം ആളുകളെ കൊന്നതിലും ഇയാള്‍ക്ക് പങ്കുണ്ട്. 1980 ല്‍ എല്‍ സാല്‍വഡോറില്‍ നാല് അമേരിക്കക്കാരായ ക്രിസ്തുമത പ്രവര്‍ത്തകരായ സ്ത്രീകളെ കൊന്നതിന് പട്ടാളക്കാരെ ജനറല്‍ José Guillermo García സഹായിച്ചതായി ജഡ്ജി Michael Horn കണ്ടെത്തി. ആ കാലത്ത് എല്‍ സാല്‍വഡോറിലെ പട്ടാളത്തെ അതിയായി സഹായിച്ചുകൊണ്ടിരുന്നത് അമേരിക്കയായിരുന്നു. 1990 ല്‍ ഈ ജനറിലിന് അമേരിക്ക രാഷ്ട്രീയാഭയം നല്‍കി.

കടുത്ത തണുപ്പില്‍ വൈദ്യുത വാഹനങ്ങളുടെ മൈലേജ് പകുതിയാകും

വിവിധ കാലവസ്ഥകളില്‍ വൈദ്യുത വാഹനങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെക്കുറിച്ച് AAA നടത്തിയ പരീക്ഷത്തില്‍ കടുത്ത തണുത്ത കാലാവസ്ഥയില്‍ അവയുടെ മൈലേജ് 57% വരെ കുറയും എന്ന് കണ്ടെത്തി. മൊബൈല്‍ ചാര്‍ജ്ജിങ് ട്രക്കുകള്‍ നടത്തുന്ന Automobile Club of Southern California ന് ഈവിവരം പ്രധാനപ്പെട്ടതാണ്. വൈദ്യുത കാറുകള്‍ എവിടെ വരം പോകും എന്നതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ട്രക്കുകള്‍ ക്രമീകരിക്കാമല്ലോ. Nissan Leaf, Mitsubishi iMiEV, Fordന്റെ വൈദ്യുത Focus ഉം ആണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. 75 ല്‍ ശരാശരി 168 കിലോമീറ്റര്‍ വണ്ടികള്‍ ഓടി. 20 degrees ല്‍ 68.8 കിലോമീറ്ററും. ചൂട് കൂടുന്നതും മൈലേജ് കുറക്കും എന്നാല്‍ തണുപ്പിന്റെ അത്രയില്ല. 95 degrees ല്‍ 110.4 കിലോമീറ്റര്‍ . 75-degree യേക്കാള്‍ 33% കുറവ്.

വെര്‍ജ്ജീനിയയില്‍ ക്രൂഡോയില്‍ കൊണ്ടുപോകുന്ന തീവണ്ടി മറിഞ്ഞു

ക്രൂഡോയില്‍ കൊണ്ടുപോകുന്ന ഒരു തീവണ്ടി മറിഞ്ഞതിനാല്‍ വെര്‍ജ്ജീനിയയില്‍ നൂറുകണക്കിന് വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു. ചോര്‍ന്ന എണ്ണ James River ലേക്ക് ഒഴുകി. Lynchburg ന് അടുത്ത് 15 ടാങ്കര്‍ ആണ് മറിഞ്ഞത്. മൂന്നെണ്ണത്തിന് തീപിടിച്ചു എന്ന് CSX കമ്പനി പറഞ്ഞു. മണിക്കൂറുകളോളം നദിയിലേക്ക് എണ്ണ ഒഴുകി. തലസ്ഥാനമായ Richmondന്റെ ജല സ്രോതസ്സാണ് ഈ നദി. CSX ന്റെ രണ്ടാമത്തെ തീവണ്ടിയിലെ എണ്ണ അപകടമാണിത്. വടക്കെ അമേരിക്കയില്‍ സംഭവിക്കുന്ന ആറാമത്തെ തീവണ്ടി എണ്ണ അപകടവും. കഴിഞ്ഞ ജൂലൈയില്‍ എണ്ണ തീവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് 47 ആളുകള്‍ Quebec മരിച്ചിരുന്നു. തീവണ്ടി വഴി എണ്ണ കൊണ്ടുപോകുന്നത് നിരോധിക്കണമെന്ന് പരിസ്ഥിതി സംഘടകള്‍ ആവശ്യപ്പെട്ടു. “ഈ അവസരത്തിലും വൃത്തികെട്ട ഇന്ധമുണ്ടാക്കിയ മറ്റ് ദുരന്തങ്ങളാലും നാം എത്രയും വേഗം സൌരോര്‍ജ്ജം, പവനോര്‍ജ്ജം പോലുള്ള ശുദ്ധ ഊര്‍ജ്ജത്തിലേക്ക് മാറണമെന്നാണ് തെളിയുന്നത്. വൃത്തികെട്ട ഇന്ധത്തിന്റെ സുരക്ഷിതമായ സ്ഥലം ഭൂഗര്‍ഭമാണ്,” എന്ന് Sierra Club പറഞ്ഞു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )