ഭൂമിക്ക് അതിന്റെ പകുതി ജൈവവ്യവസ്ഥ നഷ്ടപ്പെട്ടു
ഭൂമിയുടെ ജൈവവ്യവസ്ഥയുടെ 50% ല്‍ അധികം നശിച്ചു എന്ന് പുതിയ പഠനം കണ്ടെത്തി. മൊത്തം ആവാസവ്യവസ്ഥയുടെ നിലനില്‍പ്പിനായി കരയിലെ 66% ജൈവവ്യവസ്ഥയെ സംരക്ഷിക്കണമെന്ന് അവര്‍പറയുന്നു. ജീവ ശാസ്ത്രജ്ഞനായ Glen Barry ആണ് “Terrestrial ecosystem loss and biosphere collapse” എന്ന ഈ പഠനം നടത്തിയത്. പഠന റിപ്പോര്‍ട്ട് journal Management of Environmental Quality ല്‍ വന്നിരുന്നു.
ക്യൂബന്‍ സര്‍ക്കാരിനെ അസ്ഥിരമാക്കാന്‍ USAID സാമൂഹ്യ പദ്ധതികള്‍ ആവിഷ്കരിച്ചു
HIV തടയല്‍ പോലുള്ള സാമൂഹ്യ പദ്ധതികളില്‍ ലാറ്റിനമേരിക്കയില്‍ നിന്ന് ആളെയെടുത്ത് ക്യൂബയിലേക്കയച്ച് രഹസ്യമായി സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ USAID നടത്തി. വെനസ്വല, കോസ്റ്ററിക്ക, പെറു തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് U.S. Agency for International Development ഒരു ഡസന്‍ ആളുകളെ ക്യൂബയില്‍ സര്‍ക്കാര്‍ വിരുദ്ധപ്രവര്‍ത്തനം നടത്താനയച്ചതായി Associated Press റിപ്പോര്‍ട്ട് ചെയ്തു. ഒബാമ ആദ്യം പ്രസിഡന്റായ കാലത്താണിത് സംഭവിച്ചത്. ഇവര്‍ക്ക് മണിക്കൂറില്‍ 300 രൂപ എന്ന തോതില്‍ ശമ്പളം കൊടുത്തു. അവര്‍ ആ പ്രവര്‍ത്തനത്തില്‍ വിജയിച്ചോ എന്നതിന് തെളിവില്ല. USAID കരാറുകാരന് Alan Gross നെ ക്യൂബയില്‍ അറസ്റ്റ് ചെയ്തതിന് ശേഷമാണ് ഈ വിവരം പുറത്തായത്. അമേരിക്കക്ക് വേണ്ടി ചാരപ്പണി ചെയ്തതിനാണ് അയാളെ അറസ്റ്റ് ചെയ്തത്. ക്യൂബന്‍ സര്‍ക്കാരിനെ താഴെയിറക്കാനുള്ള കൃത്രിമ social media പദ്ധതിയായ “Cuban Twitter” ല്‍ പു്രവര്ത്തിച്ച Creative Associates International നേയും USAID ഈ പദ്ധതിയിലും പ്രവര്‍ത്തിച്ചിരുന്നു.
400 ല്‍ അധികം ഉക്രൈന് സൈനികര്‍ റഷ്യയില്‍ അഭയം പ്രാപിച്ചു
റഷ്യയില്‍ അഭയം പ്രാപിക്കാന്‍ 400 ല്‍ അധികം ഉക്രൈന് സൈനികരെ അനുവദിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശത്തെ ആക്രമണത്തില്‍ അസംതൃപ്തരായ സൈനികര്‍ ഇതാദ്യമായല്ല റഷ്യയില്‍ അഭയം തേടുന്നത്. പക്ഷേ ഇത് ആദ്യത്തെ വലിയ സംഘമാണ്. മൊത്തം 438 സൈനികര്‍ക്കാണ് റഷ്യ അനുമതി നല്‍കിയതെന്ന് Rostov പ്രദേശത്തിന്റെ അതിര്‍ത്തി സംരക്ഷണ സേനയുടെ വക്താവായ Vasily Malaev പറഞ്ഞു.
മദ്ധ്യപൂര്‍വ്വേഷ്യയിലെ നിരപരാധികളെ കൊന്നൊടുക്കുന്നതിനെതിരെ പ്രതികരിക്കുക
താഴെപ്പറയുന്ന ഇസ്രേല്‍ ബന്ധമുള്ള കമ്പനി ഉത്പന്നങ്ങളും ബഹിഷ്കരിക്കുക.
Intel
Motorola
Hewlett-Packard
Amazon.com
IBM
Pampers
Coca-Cola
Caterpillar
GAP, Banana Republic, Calvin Klein, BOSS, M&S, DKNY which uses Delta-Galils textile
Gillette
Head & Shoulders
Vicks
Old Spice
Procter & Gamble
Johnson & Johnson
Revlon
McDonald’s
Nestle
Milkmaid
Maggi
KitKat
L’Oréal
Boeing
എണ്ണയുടെ ഉപയോഗം കഴിയുന്നത്ര കുറക്കുക. നാം നേരിട്ട് വാങ്ങിക്കുന്ന എണ്ണ മാത്രമല്ല, രാസവളം, പ്ലാസ്റ്റിക്കുകള്‍ തുടങ്ങി രാസവ്യവസായ ഉത്പന്നങ്ങളുപയോഗിക്കുന്നതും കുറക്കുക. വിദേശ കമ്പനി ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക.
(ഈ ലിസ്റ്റ് പൂര്‍ണ്ണമല്ല.)