വാര്‍ത്തകള്‍

ഗൂഗിളും ഫേസ്ബുക്കും തുറന്ന ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ നിശബ്ദരാണ്

സ്വതന്ത്രവും തുറന്നതുമായ ഇന്റര്‍നെറ്റ് വേണമെന്ന് ആവശ്യക്കാരില്‍ മുന്‍പന്തിയില്‍ നിന്ന കമ്പനിയായിരുന്നു ഗൂഗിള്‍. എന്നാല്‍ ഇപ്പോള്‍ അവര്‍ ഒളിച്ചിരിക്കുകയാണ്. ടെലിഫോണ്‍, കേബിള്‍ കമ്പനികള്‍ അധികം പണം ഈടാക്കുന്ന പ്രത്യേക അതിവേഗ ഇന്റര്‍നെറ്റ് സൃഷ്ടിക്കാന്‍ Federal Communications Commission പോകുകയാണ്. എന്നാല്‍ അത് വേണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാന്‍ FCC മെയില്‍ സംഘടിപ്പിച്ച യോഗത്തില്‍ നിന്ന് ഗൂഗിളും ഫേസ്ബുക്കും പങ്കെടുത്തില്ല. അതായത് പ്രത്യേക ഇന്റര്‍നെറ്റ് അവര്‍ക്ക് സ്വീകാര്യമാണ് എന്ന് സാരം.

തായ്‌ലാന്റില്‍ വമ്പന്‍ സോളാര്‍ പദ്ധതി പ്രവര്‍ത്തിച്ച് തുടങ്ങി

SPCG Public Co Ltd ഉം Kyocera Corp ഉം ചേര്‍ന്ന് നിര്‍മ്മിച്ച ഈ പദ്ധതി 287,500 തായ് വീടുകള്‍ക്ക് വൈദ്യുതി നല്‍കും. പ്രതിവര്‍ഷം 345,000,000kWh വൈദ്യുതിയാണ് അവര്‍ ഉത്പാദിപ്പിക്കുക. പദ്ധതി തുടങ്ങിയത് SGPC ആണ്. സോളാര്‍ പാനലുകള്‍ നല്‍കുന്നത് Kyocera യും. വൈദ്യുതി നിലയത്തില്‍ 11 ലക്ഷം സോളാര്‍ പാനലുകളുണ്ട്. Provincial Electricity Authority of Thailand ഇവരില്‍ നിന്ന് വൈദ്യുതി വാങ്ങും.

കാലാവസ്ഥാമാറ്റം മലമ്പനിക്കെതിരായ യുദ്ധത്തെ തടയും

ഉയര്‍ന്ന അക്ഷാംശങ്ങളില്‍ ആഗോള താപനില ഉയരുന്നതോടെ മലമ്പനി പകര്‍ച്ചവ്യാധിയായി മാറും എന്ന് പുതിയ പഠനം കണ്ടെത്തി. രോഗ നിയന്ത്രണ നടപടികള്‍ എടുത്തില്ലെങ്കില്‍ ഉയര്‍ന്ന അക്ഷാംശത്തിലെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഈ രോഗം പടരും. അവിടുത്തെ ജനങ്ങള്‍ക്ക് മലേറിയക്കെതിരായ സ്വാഭാവിക പ്രതരോധ ശേഷി കുറവായതിനാല്‍ ഇത് വലിയ നാശമുണ്ടാക്കും. Magda Mis, Thomson Reuters Foundation ആണ് Climate change hampers fight against malaria എന്ന ഈ പഠനം നടത്തിയത്.

National Fast-Food Workers ന്റെ സമരത്തില്‍ നിന്ന് 400 പേരെ അറസ്റ്റ് ചെയ്തു

$15 ഡോളര്‍ അടിസ്ഥാന ശമ്പളവും യൂണിയന്‍ പ്രവര്‍ത്തനത്തിന് അവകാശം വേണമെന്നും ആവശ്യപ്പെട്ടുണ്ടുള്ള National Fast-Food Workers നടത്തിയ സമരത്തില്‍ നിന്ന് 400 പേരെ അറസ്റ്റ് ചെയ്തു. Las Vegas, Chicago, Detroit, Little Rock, Arkansas, New York City തുടങ്ങി 150 നഗരങ്ങളില്‍ അവര്‍ സമരം നടത്തി. സമരക്കാര്‍ അക്രമമില്ലാത്ത civil disobedience സമരമാണ് നടത്തിയത്. അവര്‍ റോഡുകള്‍ ഉപരോധിച്ചു. മെച്ചപ്പെട്ട തൊഴില്‍ സൌകര്യങ്ങളും സ്ഥിരമായ തൊഴില്‍ സമയവും വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കൊളറാഡോയില്‍ ഈ വര്‍ഷം ദിവസം രണ്ട് എന്ന തോതിലാണ് എണ്ണ ചോര്‍ച്ച സംഭവിക്കുന്നത്

കൂടുന്ന എണ്ണ പര്യവേഷണവും കുറയുന്ന നിയന്ത്രണങ്ങളും കാരണം, കഴിഞ്ഞ 7 മാസങ്ങള്‍ക്കുള്ളില്‍ 467 എണ്ണ ചോര്‍ച്ച സംഭവിച്ചു. കഴിഞ്ഞ വര്‍ഷത്തെ 575 എന്ന റിക്കോഡ് മറികടന്നാണ് ഇത്. കൊളറാഡോയില്‍ 52,000 പ്രവര്‍ത്തിക്കുന്ന എണ്ണക്കിണറുകളുണ്ട്. 2010 ന് ശേഷം റിപ്പോര്‍ട്ട് ചെയ്ത 2,500 ചോര്‍ച്ചയില്‍ 21% വും ഭൂഗര്‍ഭജലത്തേയോ ഉപരിതലജലത്തേയോ മലിനമാക്കിയിട്ടുണ്ട്.

ഫാസ്റ്റ്-ഫുഡ് തൊഴിലാളികള്‍ $15 അടിസ്ഥാന ശമ്പളത്തിനായി ദേശീയ സമരം നടത്തുന്നു

കൂടുതല്‍ ശമ്പളത്തിനും മെച്ചപ്പെട്ട തൊഴില്‍ സൌകര്യങ്ങള്‍ക്കും വേണ്ടി അമേരിക്കയിലെ ഫാസ്റ്റ്-ഫുഡ് തൊഴിലാളികള്‍ ദേശീയ സമരം നടത്തുന്നു. ഫാസ്റ്റ്-ഫുഡ് ചങ്ങലകളുള്ള 150 നഗരങ്ങളിലാണ് അവര്‍ കുത്തിയിരുപ്പ് സമരം നടത്തുക. അടിസ്ഥാന ശമ്പളം $15 ഡോളറാക്കുക, യൂണിയനുണ്ടാക്കാനുള്ള അവകാശം അംഗീകരിക്കുക, ശമ്പള മോഷണം തടയുക എന്നിവയാണ് അവരുടെ ആവശ്യങ്ങള്‍.

മദ്ധ്യപൂര്‍വ്വേഷ്യയിലെ നിരപരാധികളെ കൊന്നൊടുക്കുന്നതിനെതിരെ പ്രതികരിക്കുക

താഴെപ്പറയുന്ന ഇസ്രേല്‍ ബന്ധമുള്ള കമ്പനി ഉത്പന്നങ്ങളും ബഹിഷ്കരിക്കുക.

Intel, Motorola, Hewlett-Packard (HP), Amazon.com, IBM, Pampers, Coca-Cola, Caterpillar
GAP, Banana Republic, Calvin Klein, BOSS, M&S, DKNY which uses Delta-Galils textile
Gillette, Head & Shoulders, Vicks, Old Spice, Procter & Gamble (P&G), Johnson & Johnson, Revlon, McDonald’s, Nestle, Milkmaid, Maggi, KitKat, L’Oréal, Boeing

എണ്ണയുടെ ഉപയോഗം കഴിയുന്നത്ര കുറക്കുക. നാം നേരിട്ട് വാങ്ങിക്കുന്ന എണ്ണ മാത്രമല്ല, രാസവളം, പ്ലാസ്റ്റിക്കുകള്‍ തുടങ്ങി രാസവ്യവസായ ഉത്പന്നങ്ങളുപയോഗിക്കുന്നതും കുറക്കുക.
(ഈ ലിസ്റ്റ് പൂര്‍ണ്ണമല്ല.)

ഒരു അഭിപ്രായം ഇടൂ