വാര്‍ത്തകള്‍

നൈജര്‍ ഡല്‍റ്റയിലെ എക്സോണ്‍ മോബിലിന്റെ എണ്ണ ചോര്‍ച്ച

തെക്കന്‍ നൈജീരിയയുടെ തീരത്ത് എണ്ണ ചോര്‍ന്നതായി എണ്ണ ഭീമന്‍ എക്സോണ്‍ മോബിലി (Exxon Mobil) അറിയിച്ചു. തീരത്ത് എണ്ണ അടിയുന്നതായി Akwa Ibom ലെ ജനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എത്രമാത്രം ചോര്‍ച്ചയുണ്ടായി എന്ന്ത് അറിയില്ല എന്ന് കമ്പനി പറയുന്നു. പ്രമുഖ എണ്ണക്കമ്പനികള്‍ നടത്തിയ പരിസ്ഥിതി നാശത്തില്‍ നിന്ന് ഭാഗികമായെങ്കിലും മുക്തിനേടാന്‍ $100 കോടി ഡോളറും 30 വര്‍ഷവും Akwa Ibom ന് വേണ്ടിവരും എന്ന് ഒരു വര്‍ഷം മുമ്പുള്ള U.N. റിപ്പോര്‍ട്ട് പറയുന്നു.

ഫോസില്‍ ഇന്ധനകമ്പനികള്‍ ശുദ്ധ ഊര്‍ജ്ജത്തിനെതിരല്ല എന്ന് ഹാര്‍വാര്‍ഡ് പ്രസിഡന്റ് Faust പറയുന്നു

ഫോസില്‍ ഇന്ധനകമ്പനികളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നത് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല പ്രസിഡന്റ് Drew Faust ന് വിശ്വാസ്യമായ കാര്യമല്ല. 1999 ന് ശേഷം എണ്ണ, പ്രകൃതിവാതക, കല്‍ക്കരി കമ്പനികള്‍ $200 കോടി ഡോളറാണ് സര്‍ക്കാരിനെ സ്വാധീനിക്കാന്‍ ചിലവാക്കിയത്. കാലാവസ്ഥാ നിയമമുണ്ടാകാതിരിക്കാനായി 2009 ല്‍ മാത്രം $17.5 കോടി ഡോളര്‍ അവര്‍ ചിലവാക്കി. Center for Responsive Politics യുടെ റിപ്പോര്‍ട്ടുകളില്‍ ആ വിവരങ്ങള്‍ കാണാം. [എന്നിട്ടും ഹാര്‍വാര്‍ഡ് പ്രസിഡന്റിന് ഫോസില്‍ ഇന്ധനങ്ങള്‍ പ്രീയപ്പെട്ടത്.]

ഇസ്രായേലിലെ മനുഷ്യാവകാശ നേതാവായ Shulamit Aloni അന്തരിച്ചു

ദീര്‍ഘകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തകയും മനുഷ്യാവകാശ നേതാവുമായ ഷുലാമിറ്റ് അലോണി (Shulamit Aloni) 85 ആം വയസ്സില്‍ അന്തരിച്ചു. അവര്‍ പാലസ്തീനിനും സ്ത്രീകളുടേയും അവകാശങ്ങള്‍ക്കായി പോരാടി. ഇസ്രേലി ക്സെനറ്റില്‍ (Knesset) മൂന്ന് ദശാബ്ദം അംഗമായി തുടര്‍ന്നു. ധാരാളം ക്യാബിനറ്റ് സ്ഥാനങ്ങളും അവര്‍ വഹിച്ചു. Labor Party യെ പിളര്‍ത്തി 1991 ല്‍ അവര്‍ Israel’s Meretz Party സ്ഥാപിച്ചു. പാലസ്തീന്‍ സ്ഥലത്തെ ഇസ്രേയലിന്റെ കൈയ്യേറ്റം ഇല്ലാതാക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഇസ്രേയലിനെ സഹായിക്കനത് നിര്‍ത്തണം എന്ന് അവര്‍ ആവശ്യപ്പെട്ടു.

അമേരിക്കയില്‍ 1070 കോടി പൊതു ഗതാഗത യാത്രകള്‍ 2013 ല്‍ നടന്നു

കഴിഞ്ഞ 57 വര്‍ഷങ്ങളില്‍ ഏറ്റവും അധികം പൊതു ഗതാഗത യാത്രകള്‍ അമേരിക്കക്കാര്‍ നടത്തിയ വര്‍ഷമാണ് 2013 എന്ന് American Public Transportation Association (APTA) പറയുന്നു.. കഴിഞ്ഞ 8 വര്‍ഷങ്ങളായി അമേരിക്കയില്‍ പൊതു ഗതാഗതത്തിന്റെ പ്രാധ്യാന്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. റോഡിലെ വാഹനയാത്രാ ദൂരം (vehicle miles traveled) കഴിഞ്ഞ വര്‍ഷം 0.3% വര്‍ദ്ധിച്ചപ്പോള്‍ പൊതു ഗതാഗത ഉപയോഗം 1.1% ആണ് വര്‍ദ്ധിച്ചത്. 1995 ന് ശേഷം പൊതു ഗതാഗതത്തില്‍ 37.2% വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 22.7% ആയ വാഹനയാത്രാ ദൂരത്തേയും 20.3% ആയ ജനസംഖ്യാ വര്‍ദ്ധനവിനേയും കവച്ചുവെച്ചിരിക്കുകയാണ് പൊതു ഗതാഗതം.

***

ഈ പ്രശ്നങ്ങള്‍ നടക്കുന്ന നാട്ടിലെ ജനങ്ങള്‍ ആ പ്രശ്നങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതികരിക്കുന്നുണ്ട്. അവര്‍ അത് ചെയ്തോളും. അക്രമി രാജ്യത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക, കാര്യങ്ങള്‍ അറിഞ്ഞിരിക്കുക എന്നതിനപ്പുറം നമുക്കതില്‍ ഒന്നും ചെയ്യാനില്ല. അതുപോലെ നാം പ്രവര്‍ത്തിക്കുന്ന മണ്ഡലത്തില്‍ ഈ അക്രമി രാജ്യത്തിന്റെ പോലുള്ള സ്വഭാവം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയും വേണം.

എന്നാല്‍ ഈ വിവരങ്ങള്‍ കാരണം താങ്കള്‍ക്ക് തീവൃദേഷ്യമോ അക്രമണ പ്രതികാര താല്‍പ്പര്യമോ തൊന്നുണ്ടെങ്കില്‍ താങ്കള്‍ തീര്‍ച്ചയായും ഒരു കൌണ്‍സിലിങ്ങിന് പോകേണ്ടതാണ്. കാരണം, അല്ലെങ്കില്‍ താങ്കള്‍ ഏതോ തീവൃവാദിയുടെ ഉപകരണമായി മാറുകയും, മൊത്തം ജനങ്ങള്‍ക്കും ഒരു ഭാരമാകുകയും, യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധയെ മാറ്റുന്ന സാമ്രാജ്യത്വത്തിന്റെ കൂലിപ്പണിക്കാരനാകുകയും ചെയ്യും. വിവേകമാണ് നമുക്ക് വേണ്ടത്. സമാധാനപരമായ പ്രവര്‍ത്തികളേ വിജയിക്കൂ.

അതുപോലെ ഈ ജനങ്ങളുടെ കഷ്ടപ്പടിനെ പോസ്റ്ററായി ഉപയോഗിച്ച് മറ്റുള്ളവരുടെ അനുകമ്പ പിടിച്ചെടുക്കാന്‍ മതസംഘടനകള്‍ ശ്രമിക്കാറുണ്ട്. ആരോടും അനുകമ്പയോ സ്നേഹമോ കാണിക്കേണ്ട കാര്യമില്ല, പ്രത്യേകിച്ച് മതവിശ്വാസികളോട്. അവരെ വിശ്വാസത്തില്‍ നിന്നും മതത്തില്‍ നിന്നും മോചിപ്പിക്കുകയാണ് വേണ്ടത്. നിങ്ങളുടെ പ്രതികാരവാഞ്ഛ കൊണ്ടോ ദീനാനുകമ്പകൊണ്ടോ പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇതൊന്നും. അവരുടെ പിടിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം സൂക്ഷിക്കുക.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s