ആദ്യത്തെ വൈദ്യുത സ്കൂള്‍ബസ്സ് കാലിഫോര്‍ണിയയില്‍ ഓടിത്തുടങ്ങി
മദ്ധ്യ കാലിഫോര്‍ണിയയിലെ Kings Canyon Unified സ്കൂള്‍ ജില്ലയില്‍ കുട്ടികളെ കൊണ്ടുപോകാനായി വൈദ്യുത ബസ്സ് ഉപയോഗിച്ചു തുടങ്ങി. മൂന്നെണ്ണം കൂടി ഉടനെ പ്രവര്‍ത്തിച്ച് തുടങ്ങുമെന്ന് നിര്‍മ്മാതാക്കളായ Trans Tech ഉം Motiv Power Systems ഉം പറഞ്ഞു. 128 കിലോമീറ്റര്‍ മുതല്‍ 160 കിലോമീറ്റര്‍ വരെ മൈലേജുള്ള ഈ ബസ്സില്‍ 25 കുട്ടികള്‍ക്ക് കയറാനാവും.
2014 ലെ വേനല്‍ക്കാലം ചരിത്രത്തില്‍ ഏറ്റവും ചൂടുകൂടിയത്.
ഈ വേനല്‍ക്കാലം ചരിത്രത്തില്‍ ഏറ്റവും ചൂടുകൂടിയതായിരുന്നു. ജൂണ്‍ – ആഗസ്റ്റ് കാലത്ത് ആഗോള താപനില എക്കാലത്തേയും കൂടുതലായി എന്ന് National Oceanic and Atmospheric Administration പറഞ്ഞു. 1880 ല്‍ താപനില രേഖപ്പെടുത്താന്‍ തുടങ്ങിയ കാലം മുതല്‍ ഇന്നുവരെയുള്ള കാലത്ത് ഈ ആഗസ്റ്റിലായിരുന്നു ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്.
ആസ്ട്രേലിയയിലെ ജീന്‍-പേറ്റന്റ് കേസ് തള്ളി
ക്യാന്‍സറുണ്ടാക്കുന്ന ജീനായ BRCA1 ന് മേലുള്ള പേറ്റന്റ് അവകാശത്തിന് ശ്രമിച്ച കേസ് ആസ്ട്രേലിയയിലെ കോടതി തള്ളി. പേറ്റന്റ്‌വാദികള്‍ക്ക് പ്രതികൂലമാണ് സെപ്റ്റംബറ്‍ 5 ലെ ആ കോടതി വിധി. ആസ്ട്രേലിയയിലെ ക്യാന്‍സര്‍ രോഗ പരീക്ഷണങ്ങള്‍ക്ക് വിലങ്ങുതടി ആയിത്തീരാവുന്നതായിരുന്നു ആ പ്രശ്നം. അമേരിക്കയില്‍ BRCA1, BRCA2 എന്നിവക്കുള്ള പേറ്റന്റിന്റിനെതിരയുള്ള എതിര്‍പ്പിന്റെ അടിസ്ഥാനത്തിലാണ് ആസ്ട്രേലിയയിലും കോടതിവിധിയുണ്ടായത്. US Patent and Trademark Office ഓഫീസിന്റെ ദശാബ്ദങ്ങളായുള്ള പ്രവര്‍ത്തനത്തിന് തിരിച്ചടിയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ അമേരിക്കന്‍ സുപ്രീം കോടതിയുടെ ഏകകണ്ഠമായി വിധി. അത് മനുഷ്യ ജീനിന് മേലുള്ള എല്ലാ പേറ്റന്റുകളേയും നിയമവിരുദ്ധമാക്കുന്നു. പ്രകൃതി വസ്തുക്കള്‍മേലുള്ള മറ്റ് അമേരിക്കന്‍ പേറ്റന്റുകളില്‍ ആ വിധിക്കുള്ള ഫലം ഇതുവരേയും നടപ്പാക്കിയിട്ടില്ല.
അമേരിക്കന്‍ അറബികളുടെ ഫോണ്‍ ചോര്‍ത്തി പകര്‍പ്പ് ഇസ്രായേലിന് നല്‍കി
അറബ്- പാലസ്തീന്‍ ബന്ധമുള്ള തങ്ങളുടെ പൌരന്‍മാരുടെ ഫോണ്‍ സന്ദേശങ്ങളുടെ പകര്‍പ്പെടുത്ത് അമേരിക്ക ഇസ്രായേലിന് നല്‍കുന്നു എന്ന് National Security Agency (NSA) whistleblower ആയ എഡ്‌വേര്‍ഡ് സ്നോഡന്‍ പറഞ്ഞു. New York Times മായുള്ള ഒരു അഭിമുഖത്തില്‍ എഡിറ്റ് ചെയ്യാത്ത സ്വകാര്യ സംഭാഷണങ്ങള്‍ ഇസ്രായേലിലെ Israeli intelligence ആയ Unit 8200 ന് സ്ഥിരമായി നല്‍കുന്നതായി അദ്ദേഹം ആരോപിച്ചു.
അമേരിക്കയില്‍ മരങ്ങള്‍ പ്രതിവര്‍ഷം 850 ജീവന്‍ രക്ഷിക്കുന്നു
പ്രതിവര്‍ഷം 850 ജീവന്‍ രക്ഷിക്കുകയും 670,000 ശ്വാസകോശരോഗ സാദ്ധ്യത തടയുകയും ചെയ്യുന്നു. വായൂ മലിനീകരണം തടയുന്നതില്‍ മരത്തിന്റെ പങ്കിനെക്കുറിച്ച് US Forest Service നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. സാമ്പത്തികമായ കണക്ക് നോക്കിയാല്‍ $ 680 കോടി ഡോളറിന്റെ ലാഭമാണ് ഇതുവഴിയുണ്ടാകുന്നത്. 2010 ല്‍ മരങ്ങളും കാടുകളും 1.74 കോടി ടണ്‍ വായുമലിനീകരണം ഇല്ലാതാക്കി. നൈട്രജന്‍ ഓക്സൈഡ്, ഓസോണ്‍, സള്‍ഫര്‍ ഡൈ ഓക്സൈഡ്, 2.5മൈക്രോണില്‍ താഴെയുള്ള പൊടികള്‍ എന്നിവയെക്കുറിച്ചാണ് പഠനം നടത്തിയത്.
ഗതാഗതത്താലുള്ള വായൂമലിനീകരണം ഹൃദയത്തിന് നല്ലതല്ല
ഉയര്‍ന്ന തോതിലുള്ള ഗതാഗതത്താലുള്ള വായൂമലിനീകരണം ഹൃദയത്തിന്റെ വലത്തെ അറക്ക് ദോഷം ചെയ്യുന്നു എന്ന് American Thoracic Society യുടെ American Journal of Respiratory and Critical Care Medicine എന്ന ജേണലില്‍ പ്രസിദ്ധീകരച്ച പുതിയ പഠനം കണ്ടെത്തി. ഗതാഗതത്താലുള്ള വായൂമലിനീകരണത്തിലെ നൈട്രജന്‍ ഓക്സൈഡ് ഹൃദയത്തിന്റെ വലത്തെ അറയുടെ വലിപ്പം(right ventricular mass) ഉം right ventricular end-diastolic volume ഉം വര്‍ദ്ധിപ്പിക്കുന്നു എന്ന് ആദ്യമായി തെളിയിക്കാനായി. ഹൃദയ തകരാറുകള്‍ വര്‍ദ്ധിപ്പിക്കാനും ഹൃദയാഘാതമുണ്ടാക്കാനും വലിയ right ventricular mass കാരണമാകുന്നു.