വാര്‍ത്തകള്‍

Vulture Fund ന് പണം അടക്കാത്തതിനാല്‍ അര്‍ജന്റൂനയെ അമേരിക്കന്‍ ജഡ്ജി കോടതിഅലക്ഷ്യം ചാര്‍ത്തി

രാജ്യത്തിന്റെ കടത്തില്‍ നിന്നും ലാഭം കൊയ്യാന്‍ ശ്രമിച്ച Vulture Fund ന് പണം തിരിച്ചടക്കാത്തതിനാല്‍ അര്‍ജന്റൂനയെ അമേരിക്കന്‍ ജഡ്ജി കോടതിഅലക്ഷ്യം ചാര്‍ത്തി. Vulture Fund ന് പണം പണം അടച്ചതിന് ശേഷം മാത്രം മറ്റ് കടം അടച്ചാല്‍ മതി എന്ന ജഡ്ജിയുടെ വിധിയെ മറികടക്കാന്‍ അര്‍ജന്റീന ശ്രമിച്ചിരുന്നു. ജഡ്ജിയുടെ വിധിയെ അര്‍ജന്റീനയുടെ വിദേശകാര്യമന്ത്രി അപലപിച്ചു.

പുതിയ AUCMA EV ലഘു വൈദ്യുത ട്രക്കിന് Sevcon Motor Controllers

Sevcon നെ motor controller ദാദാവായി ചൈനയിലെ AUCMA Electric Vehicle Co. Ltd അവരുടെ ലഘു വൈദ്യുത ട്രക്ക് A-2 ന് വേണ്ടി തെരഞ്ഞെടുത്തു. 72V 16 kW AC മോട്ടോര്‍ ഉപയോഗിക്കുന്ന A-2 ദേശീയ, അന്തര്‍ദേശീയ കമ്പോളം ലക്ഷ്യമാക്കിയുള്ളതാണ്. Sevcon regenerative braking technology യുള്ള തങ്ങളുടെ പുതിയ Gen4 digital motor controller ആണ് നല്‍കുക. A-2 ന് 150 കിലോമീറ്റര്‍ മൈലേജും 50 km/h വേഗതയുമുണ്ട്. 8 മണിക്കൂര്‍ കൊണ്ട് പൂര്‍ണ്ണമായി ചാര്‍ജ്ജ് ചെയ്യാം.

ടോക്യോയിലെ ആണവ വിരുദ്ധ ജാഥയില്‍ ആയിരങ്ങള്‍ പങ്കെടുത്തു

ആണവനിലയങ്ങള്‍ വീണ്ടും പ്രവര്‍ത്തിച്ച് തുടങ്ങുന്നതിനെതിരെ ജപ്പാനില്‍ ആയിരങ്ങള്‍ ജാഥ നടത്തി. മൂന്ന് വര്‍ഷം മുമ്പ് ഫുകുഷിമ ദുരന്തത്തിന് ശേഷം നിര്‍ത്തി വെച്ചിരുന്നവയാണ് ഡസന്‍ കണക്കിനുള്ള ഈ നിലയങ്ങള്‍.

Alfalfa വിളയില്‍ GMO മാലിന്യമുണ്ടോ എന്ന് അറിയാന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

വാഷിങ്ട്ണ്‍ സംസ്ഥാനത്ത് Alfalfa വിളയില്‍ GMO മാലിന്യമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. മാലിന്യമൊന്നുമില്ല എന്നായിരുന്നു കര്‍ഷകര്‍ കരുതിയിരുന്നത്. കയറ്റുമതി ഇടനിലക്കാര്‍ ഈ വിള തിരിച്ചയച്ചതിനാലായിരുന്നു ഉദ്യോഗസ്ഥര്‍ ഈ പരിശോധന നടത്തിയത്. ഒറിഗണിലെ പാടത്ത് മൊണ്‍സാന്റോയുടെ ജനിതകമാറ്റംവരുത്തിയ ഗോതമ്പിന്റെ സാന്നിദ്ധ്യം മെയില്‍ കണ്ടെത്തിയിരുന്നു. ഗോതമ്പിനെ നശിപ്പിക്കാന്‍ മൊണ്‍സാന്റോയുടെ കളനാശിനി അടിച്ചതിന് ശേഷവും ചില ഗോതമ്പ് ചെടികള്‍ ജീവിച്ചിരിക്കുന്നത് കണ്ടെതില്‍ നിന്നുമാണ് ഇത് മനസിലായത്. പരിശോധനയില്‍ ആ ഗോതമ്പില്‍ കളനാശിനി വിരുദ്ധ ജീന്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇതിനെതുടര്‍ന്ന് ജപ്പാനും തെക്കന്‍ കൊറിയയും അമേരിക്കയില്‍ നിന്നുള്ള ഗോതമ്പ് ഇറക്കുമതി നിര്‍ത്തിവെച്ചു.

കല്‍ക്കരിഖനിയിലെ തീപിടുത്തത്താല്‍ ആസ്ട്രേലിയന്‍ നഗരത്തിലെ വായൂ മലിനീകരണം ബീജിങ്ങിന് തുല്യം

ആസ്ട്രേലിയയിലെ Hazelwood കല്‍ക്കരി ഖനിയിലെ ഒരു മാസത്തിലധികമായ തീപിടുത്തം അടുത്തുള്ള നഗരമായ South Morwell ലേക്ക് വിഷവായു വമിപ്പിക്കുന്നു. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ തുടങ്ങയവര്‍ നഗരം വിട്ട് പോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഏറ്റവും മോശമായ സ്ഥലമായ Latrobe താഴ്‌വരയിലെ 750 വീടുകളില്‍ പകുതിയും ഒഴിഞ്ഞു. മലിനീകരണം ഏറ്റവും കൂടുതലുള്ള ബീജിങ്ങിലെ വായൂ ഗുണനിലവാരത്തിന് തുല്യമാണ് അവിടുത്തെ വായൂ. Morwell South ല്‍ ആരോഗ്യത്തിന് വളരെ ദോഷം ചെയ്യുന്ന PM 2.5 കണികകളുടെ നില ഘനമീറ്ററില്‍ 565.3 micrograms ആയി. ബീജിങ്ങിലും അതേ നിലയാണ്. അനുവദനീയമായ നില 300 micrograms ആണ്.

ഡന്‍വറിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്കരിക്കുന്നു

ചരിത്ര പഠനം നിരോധിച്ചതില്‍ പ്രതിഷേധിച്ച് ഡന്‍വറിലെ നൂറുകണക്കിന് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്കരിച്ചു. വലത്പക്ഷ ഭൂരിപക്ഷമുള്ള Jefferson County സ്കൂള്‍ ബോര്‍ഡ് AP history courses ല്‍ വലിയ മാറ്റങ്ങളാണ് വരുത്തുന്നത്. സാമൂഹ്യ ആജ്ഞാലംഘനത്തെ (civil disobedience) കുറിച്ചുള്ള ഭാഗങ്ങളെല്ലാം പാഠപുസ്തകങ്ങളില്‍ നിന്ന് അവര്‍ നീക്കം ചെയ്തു. വിദ്യാര്‍ത്ഥികളുടെ ക്ലാസ് ബഹിഷ്കരണം പോലെ പിന്നീടുള്ള ദിവസങ്ങളില്‍ അദ്ധ്യാപകരും സ്കൂളുകള്‍ ബഹിഷ്കരിച്ചു. അതിനാല്‍ രണ്ട് ഹൈസ്കൂള്‍ ഒരു ദിവസം അടച്ചിട്ടു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )