വാര്‍ത്തകള്‍

കാലാവസ്ഥാ മാറ്റം കാരണം 35,000 വാല്‍റസുകള്‍ അലാസ്കയില്‍ എത്തി

തങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥ തകര്‍ന്നതിനാല്‍ 35,000 വാല്‍റസുകള്‍ അലാസ്കയുടെ വടക്കെ തീരത്തെത്തി. കടലിലെ മഞ്ഞ് പാളികളിലാണ് അവ സാധാരണ കാണപ്പെടുന്നത്. പക്ഷേ ചൂട് കുടുന്നതിനാല്‍ സമീപകാലത്ത് അവ കടല്‍ തീരത്തും ഒത്ത് ചേരാന്‍ തുടങ്ങി. ഇപ്പോള്‍ 35,000 എണ്ണത്തെ ഒരു കൂട്ടമായി കണ്ടത് ഏറ്റവും വലിയ ഒത്തുചേരലാണ്. അവയെ പേടിപ്പിക്കാതിരിക്കാന്‍ വ്യോമയാനവകുപ്പ് വിമാനങ്ങള്‍ ആ പ്രദേശത്തുനിന്നും വഴിമാറ്റി വിട്ടിരിക്കുകയാണ്.

വംശനാശം നേരിടുന്ന കടലാമകളില്‍ മനുഷ്യര്‍ അപകടകരമായ മുഴകളുണ്ടാക്കുന്നു

Duke University, University of Hawaii and the National Oceanic, Atmospheric Administration (NOAA) എന്നിവര്‍ ചേര്‍ന്ന് നടത്തിയ പഠനത്തില്‍ ഹവായി ദ്വീപുകള്‍ക്ക് സമീപമുള്ള കടിലിലെ വംശനാശം നേരിടുന്ന കടലാമകളില്‍ അപകടകരമായ മുഴകള്‍ പ്രത്യക്ഷപ്പെടുന്നതായി കണ്ടെത്തി. PeerJ എന്ന ജേണലിലാണ് ഈ വിവരം അവര്‍ പ്രസിദ്ധീകരിച്ചത്. നഗരങ്ങളില്‍ നിന്നും ഫാമുകളില്‍ നിന്നുമുള്ള ജലത്തിലെ ഉയര്‍ന്ന തോതിലുള്ള നൈട്രജന്‍, ആമകള്‍ ആഹാരമായി കഴിക്കുന്ന ആല്‍ഗകളെ വിഷമയമാക്കുന്നതാണ് ഇതിന് കാരണം. ആന്തരഅവയവങ്ങള്‍, കൈകാലുകള്‍, കണ്ണ് എന്നിവിടങ്ങളിലാണ് മുഴകള്‍ പ്രത്യക്ഷപ്പെടുന്നത്.

വലിയ ഡാറ്റാ മോഷണം നടന്നതായി JPMorgan Chase

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ മോഷണം നടന്നതായി JPMorgan Chase അറിയിച്ചു. ഇതിനെക്കുറിച്ച് മുമ്പ് പുറത്തുപറഞ്ഞാണെങ്കിലും 10 ലക്ഷം അകൌണ്ടുകളെയാണ് അത് ബാധിച്ചത് എന്നായിരുന്നു അന്ന് കരുതിയിരുന്നത്. എന്നാല്‍ 7.6 കോടി വീട്ടുകാരുടെ അകൌണ്ടുകളുടേയും 70 ലക്ഷം ബിസിനസ് അകൊണ്ടുകളുടേയും വിവരങ്ങള്‍ ചോര്‍ത്തിയ വളരെ ആഴത്തിലുള്ള മോഷണമാണ് നടന്നതെതെന്ന് ബാങ്ക് ഇപ്പോള്‍ പറയുന്നു. ബാങ്ക് അറിയാതെ രണ്ട് മാസത്തോളം ഈ മോഷണം തുടര്‍ന്നിരുന്നു.

യൂറോപ്പ് Vs ഫേസ്‌ബുക്ക്

യൂറോപ്പിലെ ഫേസ്‌ബുക്കിന്റെ പ്രവര്‍ത്തന രീതിയെ ബാധിക്കാവുന്ന ഒരു നിയമ യുദ്ധത്തിന് University of Vienna യിലെ ഒരു വിദ്യാര്‍ത്ഥി തുടക്കം കുറിച്ചിരിക്കുകയാണ്. ഫേസ്‌ബുക്കിന്റെ അയര്‍ലാന്റ് വിഭാഗം National Security Agency യുടെ PRISM പരിപാടിക്കായി വിവരങ്ങള്‍ അമേരിക്കയിലേക്ക് അയച്ചുകൊടുക്കുന്നത് European Union data protection നിയമത്തിന്റെ ലംഘനമാണെന്ന് സ്വകാര്യതാ പ്രവര്‍ത്തകനും Europe Versus Facebook ന്റെ സ്ഥാപകനുമായ Maximilian Schrems പറയുന്നു.

ലാവോസിലെ അമേരിക്കന്‍ ബോംബിങ് പുറത്തുകൊണ്ടുവന്ന ഫ്രഡ് ബ്രന്‍മന്‍ അന്തരിച്ചു

സമാധാന പ്രവര്‍ത്തകനും എഴുത്തുകാരനുമായി ഫ്രഡ് ബ്രന്‍മന്‍ (Fred Branfman) 72 ആമത്തെ വയസ്സില്‍ ALS കാരണത്താന്‍ അന്തരിച്ചു. ലാവോസിലെ അമേരിക്കന്‍ ബോംബിങ് പുറത്തുകൊണ്ടുവന്നത് അദ്ദേഹമാണ്. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ബോംബിങ് ആയിരുന്ന 1960കളിലേയും 1970 കളിലേയും ലാവോസ് ബോംബിങ്ങില്‍ 20 ലക്ഷം ടണ്ണിലധികം ബോംബാണ് ആ ചെറു രാജ്യത്തിന് മേല്‍ അമേരിക്ക വര്‍ഷിച്ചത്.

ഊര്‍ജ്ജവുമായി ബന്ധപ്പെട്ട CO2 ഉദ്‌വമനം 2012 ല്‍ കുറഞ്ഞു

2012 ല്‍ ഊര്‍ജ്ജവുമായി ബന്ധപ്പെട്ട കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനം അമേരിക്കയില്‍ 1994 നേക്കാള്‍ കുറഞ്ഞ് 530 കോടി metric tons of CO2 ആയി. 2010 ല്‍ നേടണമെന്ന ലക്ഷ്യമായിരുന്നു ഇത്. 2007 മുതല്‍ ഇത്തരത്തിലുള്ള CO2 ഉദ്‌വമനം അമേരിക്കയില്‍ കുറഞ്ഞുവരികയാണ്. വലിയ കുറവ് വന്നത് കല്‍ക്കരിയില്‍ നിന്നാണ്. വൈദ്യുതി ഉത്പാദനത്തിനാണ് കല്‍ക്കരി കൂടുതലും ഉപയോഗിക്കുന്നത്. പ്രകൃതി വാതകത്തിന്റെ വില കുറഞ്ഞത് കല്‍ക്കരിയുടെ ഉപയോഗം കുറയുന്നതിന് കാരണമായി. പ്രകൃതിവാതകം കല്‍ക്കരിയേക്കാള്‍ കുറവ് CO2 പുറത്തുവിടുന്നുള്ളു.

ഒരു അഭിപ്രായം ഇടൂ