വാര്‍ത്തകള്‍

ആളില്ലാവിമാന ആക്രമണങ്ങള്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു

താലിബാന്‍കാരുടെ വെടിയേറ്റ പാകിസ്ഥാനിലെ സ്കൂള്‍കുട്ടി മലാല യൂസഫായി അമേരിക്കന്‍ പ്രസിഡന്റു് ഒബാമയുമായി നടത്തിയ ചര്‍ച്ചയില്‍ അമേരിക്ക നടത്തുന്ന ആളില്ലാവിമാന ആക്രമണങ്ങളെ വിമര്‍ശിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ അനുമോദിക്കാന്‍ ഒബാമ മലാലയെ വൈറ്റ്ഹൌസിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ വൈറ്റ്ഹൌസിന്റെ പ്രസ്ഥാവനയില്‍ ചര്‍ച്ചയില്‍ വന്ന ഈ വിവരം പുറത്തുവിട്ടില്ല. മലാലയുടെ പ്രസ്ഥാവനയില്‍ അവള്‍ ഇങ്ങനെ എഴുതി, “ആളില്ലാവിമാന ആക്രമണങ്ങള്‍ ഭൂകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന എന്റെ പേടി ഞാന്‍ ചര്‍ച്ചയില്‍ പറഞ്ഞു. നിരപരാധികളായ ആളുകളാണ് അതുവഴി കൊല്ലപ്പെടുന്നത്. അത് പാകിസ്ഥാനിലെ ജനത്തെ ബാധിക്കുന്നു. അതിന് പകരം നാം വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുത്താല്‍ അത് നല്ല ഫലം ചെയ്യും”.

കൊളംബസ് ദിനത്തില്‍ തദ്ദേശീയരുടെ പ്രതിഷേധം

ചിലിയില്‍ ആയിരക്കണക്കിന് Mapuche തദ്ദേശീയരും അവരുടെ അനുകൂലികളും തലസ്ഥാനമായ സാന്റിയാഗോ(Santiago) യില്‍‍ കൊളംബസ് ദിന വിരുദ്ധ ജാഥ നടത്തി. ചിലിയിലെ ഏറ്റവും വലിയ തദ്ദേശീയ വര്‍ഗ്ഗമാണ് Mapuche. അവരുടെ പരമ്പരാഗത ഭൂമി തിരികെ കൊടുക്കണമെന്നും ഭീകരവാദ വിരുദ്ധ നിയമം ഉപയോഗിച്ച് അവരെ വേട്ടയാടുന്നത് നിര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു. കൊളംബസ് അമേരിക്കയില്‍ എത്തിയതിന്റെ 521 ആം വാര്‍ഷികമാണ് കഴിഞ്ഞത്.

വിദേശികളുടെ ചാരപ്പണി കാരണം ബ്രസീല്‍ സര്‍ക്കാര്‍ Encrypted Email ഉപയോഗിക്കാന്‍ പോകുന്നു

വിദേശികളുടെ ചാരപ്പണിയില്‍ നിന്ന് രക്ഷനേടാന്‍ സര്‍ക്കാര്‍ ജോലിക്കാര്‍ encrypted email സേവനം ഉപയോഗിക്കണമെന്ന് ബ്രസീല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അടുത്ത മാസങ്ങളില്‍ പ്രവര്‍ത്തനക്ഷമമാകുന്ന സര്‍ക്കാരിന്റെ പുതിയ സംവിധാനം എല്ലാ സര്‍ക്കാര്‍ ജോലിക്കാരും നിര്‍ബന്ധിതമായി ഉപയോഗിക്കണം. ലോകം മൊത്തം ചാരപ്പണി നടത്തുന്ന അമേരിക്കയുടെ ലാറ്റിനമേരിക്കയിലെ ഒന്നാമത്തെ ലക്ഷ്യമാണ് ബ്രസീല്‍.

ബ്രിട്ടീഷ്‍ കല്‍ക്കരി ഖനി കമ്പനിക്കെതിരെ കേസ് കൊടുത്തു

ബംഗ്ലാദേശില്‍ open-pit കല്‍ക്കരി ഖനി പ്രവര്‍ത്തിപ്പിച്ച ബ്രിട്ടീഷ്‍ കമ്പനിയായ GCM Resources ന് എതിരെ സന്നദ്ധപ്രവര്‍ത്തകര്‍ കേസ് കൊടുത്തു. ഖനി നിര്‍ബന്ധിത കുടിയൊഴിപ്പിക്കലും മനുഷ്യാവകാശ ലംഘനവും നടത്തുന്നു എന്ന് World Development Movement and International Accountability Project പറയുന്നു. ബ്രിട്ടീഷ് സര്‍ക്കാരിന് GCM ഉം ആയി ബന്ധമുണ്ടെന്ന് Freedom of Information നിയമം വഴി ശേഖരിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു.

റിബല്‍ ശക്തികളെ സഹായിക്കുന്ന അമേരിക്കയുടെ നടപടി തെറ്റാണെന്ന് CIA പഠനം

റിബല്‍ സംഘങ്ങളെ പരിശീലിപ്പിക്കയും ആയുധം നല്‍കുകയും ചെയ്യുന്ന അമേരിക്കയുടെ ശ്രമങ്ങള്‍ പരാജയമായിരുന്നു എന്ന് CIA പഠനം കണ്ടെത്തി. Bashar al-Assad ഭരണത്തെ മറിച്ചിടാന്‍ റിബലുകള്‍ക്ക് സൈനിക സഹായം നല്‍കണോ വേണ്ടയോ എന്ന് കണ്ടെത്താന്‍ ഒബാമ 2012 ല്‍ ഒരു സംഘത്തെ നിയോഗിച്ചിരുന്നു. വൈറ്റ്ഹൌസിന് സംശയമുണ്ടെങ്കിലും ഒബാമ പരിശീലന പരിപാടികളുമായി മുന്നോട്ട് പോകുകയാണുണ്ടായത്. ക്യൂബ, നിക്വരാഗ്വ തുടങ്ങി മിക്ക ശ്രമങ്ങളും പരാജയമാണെന്ന് CIA സമ്മതിക്കുന്നുണ്ടെങ്കിലും ഒരു ശ്രമം വിജയകരമായിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് സോവ്യേറ്റ്‌യൂണിയനെ ഓടിക്കാന്‍ മുജാഹിദീനുകള്‍ക്ക് നല്‍കിയ സഹായം വിജയിച്ചു. പക്ഷേ al-Qaeda യുടെ കേന്ദ്രമായി മാറിയത് അവരാണ്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )