ചുംബനം പൊതുവായുള്ളതോ അതോ സ്വകാര്യമോ?

‘വിപ്ലവകാരികള്‍’ വമ്പന്‍ സമരങ്ങള്‍ ഇതേച്ചൊല്ലി ആസൂത്രണം ചെയ്യുന്ന അവസരത്തില്‍ ഇങ്ങനെയൊരു ചോദ്യമാണ് എന്റെ മനസില്‍ ആദ്യം തോന്നിയത്. ചുംബനം പൊതുവായുള്ളതോ അതോ സ്വകാര്യമോ?

ആയിരം പേരോട് നിങ്ങള്‍ക്ക് ഒരു സമയം സംസാരിക്കാനാവും, എന്നാല്‍ ആയിരം പേരെ ഒരു സമയം ചുംബിക്കാന്‍ നിങ്ങള്‍ക്കാവുമോ? ഇല്ല. ഈ പ്രവര്‍ത്തി തികച്ചും സ്വകാര്യമായ ഒന്നാണ്. എന്നിരുന്നാലും അതിനൊരു സാമൂഹ്യ വശം കൂടിയുണ്ട്. അത് കാഴ്ചക്കാരന്റെ പക്ഷമാണ്. അതാണല്ലോ ഇപ്പോള്‍ പ്രശ്നമുണ്ടാക്കുന്നതും. നിങ്ങളുടെ ചുംബനം കാണുന്നവര്‍ നിങ്ങള്‍ വിചാരിക്കുന്നത് പോലെ തന്നെ പ്രവര്‍ത്തിക്കണം എന്ന് വാശിപിടിക്കുന്നതില്‍ അര്‍ത്ഥമില്ല.

കണ്ടാല്‍ കെട്ടിപ്പിടിക്കുക, ചുംബിക്കുക, നെഞ്ചത്ത് പിടിച്ചോണ്ട് ദേശീയഗാനം ആലപിക്കുക തുടങ്ങി പല വിദേശ രീതികളും നമ്മുടെ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. സമൂഹത്തിലെ കൂടുതല്‍ പേരും ഇതിനെ എതിര്‍ക്കുമ്പോള്‍, ആഹാ, എനിക്കെന്താ ചെയ്താല്‍ എന്ന് പറഞ്ഞ് പുരോഗമന ഫെമിനിസ്റ്റ് കൊച്ചമ്മമാര്‍ സടകുടഞ്ഞെഴുനേറ്റ് ചുംബിച്ച് മത്സരിക്കുന്നു. ആരേക്കാണിക്കാനാണ് അവര്‍ ഇത് ചെയ്യുന്നത്?

സ്വാതന്ത്ര്യം, ജനാധിപത്യം എന്നൊക്കെ പറഞ്ഞ് ഈ പ്രശ്നത്തിന് പുരോഗമന വേഷം കെട്ടിക്കാന്‍ അവര്‍ ശ്രമിക്കുന്നു. ഈ വാക്കുകളൊക്കെ ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ്മാരാണ്. ആ പേര് പറഞ്ഞ് കോടിക്കണക്കിന് ആളുകളെ അവര്‍ കഴിഞ്ഞ 50 വര്‍ഷങ്ങളായി കൊന്നൊടുക്കി. അതുകൊണ്ട് ഈ വാക്കുകളൊന്നും കേവലമായി നിലനില്‍ക്കുന്നവയല്ല.

പണ്ട് ചില സമുദായത്തിലുള്ളവര്‍ക്ക് വഴിനടക്കാനോ, വിദ്യാലയങ്ങളില്‍ പോകാനോഉള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു. ചൂഷിത വര്‍ഗ്ഗം വഴിയാത്രക്കുള്ള സമരം, വിദ്യാഭ്യാസത്തിനായുള്ള സമരം തുടങ്ങി ധാരാളം സമരം നടത്തി ആ അവകാശങ്ങളൊക്കെ നേടിയെടുത്തു. ചുംബനത്തേയും അവയുടെ കൂടെ കൂട്ടി മഹത്വമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ഈ കപടപുരോഗമനക്കാര്‍.

മുതലാളിമാര്‍ ഞാന്‍-ഞാന്‍ സംസ്കാരം പ്രചരിപ്പിക്കുന്നത് വഴി എന്തിനേയും സ്വാര്‍ത്ഥമായ വീക്ഷണത്തിലൂടെ നോക്കാനേ നമുക്ക് കഴിയുന്നുള്ളു. ഫേസ്‌ബുക്കില്‍ സ്വന്തം ചിത്രമോ സ്വന്തം കാര്യങ്ങളോ പ്രസിദ്ധീകരിക്കുന്നത് വഴി നാം നമ്മുടെ വീക്ഷണകോണിനെ എപ്പോഴും സ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ഡാറ്റ വിറ്റ് കാശാക്കുകയും നിങ്ങളെ പോലീസിന് ഒറ്റ്കൊടുക്കുന്നതിനും ചെയ്യുന്നതിന് ഉപരി ഫേസ്‌ബുക്ക് മുതലാളിക്കും മുതലാളിത്തത്തിന് മൊത്തത്തിലും കിട്ടുന്ന ലാഭമാണ് നിങ്ങളുടെ വീക്ഷണകോണ്‍ സ്വകാര്യമായി, സ്വാര്‍ത്ഥമായി നിലനിര്‍ത്തുക എന്നത്.

തങ്ങള്‍ മഹത്തായ എന്തോ ആണെന്നും മറ്റ് ചിലരുടെ ദുഷ്‌പ്രവര്‍ത്തികളാലാണ് തങ്ങള്‍ക്ക് മോശം കാലം വന്നതെന്നും പിന്നോക്ക വര്‍ഗ്ഗീയവാദികള്‍ നിരന്തരം പ്രചരിപ്പിക്കുന്ന ഒന്നാണ് മുകളില്‍ പറഞ്ഞത് പോലെ വീക്ഷണകോണ്‍ സ്വകാര്യമായി നിലനിര്‍ത്തുക എന്ന പരിപാടിയാണത്. വഴിനടക്കാനും സ്കൂളില്‍ പോകാനും വേണ്ടി സമരം നടത്തുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ മഹത്വം കണ്ടില്ല. വഴി, സ്കൂള്‍ എന്നിവ പൊതുവായ ഒന്നാണ് അവിടെ ഒരുകൂട്ടരെ മാറ്റി നിര്‍ത്തുന്നതാണ് തെറ്റ്. അതുകൊണ്ടാണ് ആ സമരങ്ങള്‍ ശരിയാവുന്നത്. സമൂഹത്തിലെ പൊതു കാര്യത്തിന്റെ പൊതുവായ ഉപയോഗം ഉറപ്പാക്കേണ്ടത് ആധുനിക സമൂഹത്തിന്റെ കടമയാണ്.

Frame നെ അങ്ങനെ മാറ്റിയാല്‍ കാര്യങ്ങളെ സങ്കുചിതമായി കാണുന്നതിന് പകരം പൊതുവായി കാണാന്‍ നമ്മേ സഹായിക്കുകകൂടി അത് ചെയ്യും. സമൂഹത്തിന് മൊത്തം ഗുണകരമാണ് അത്തരത്തിലുള്ള ചിന്ത. അത്തരം ചിന്തയാണ് പുരോഗമനവാദികള്‍ പ്രചരിപ്പിക്കേണ്ടത്.

ചുംബനം പൊതുവായ ഒന്നല്ലാത്തതിനാല്‍ അതിന്റെ പേരില്‍ നടക്കുന്ന കോപ്രായങ്ങള്‍ സാമൂഹ്യപ്രസക്തമല്ല. ഫാസിസ്റ്റുകള്‍ അവരുടെ പ്രചരണത്തിന് നടത്തുന്ന വലത്പക്ഷ സമരമാണ്. ലിബറല്‍ വലതുപക്ഷക്കാരും ഫാസിസ്റ്റുകളും തമ്മിലുള്ള തര്‍ക്കം. അവര്‍ തമ്മിലടിച്ചോട്ടെ. പക്ഷേ നാം അവരുടെ ചട്ടുകമായി മാറി സ്വയം കബളിക്കപ്പെടാതിരിക്കൂ.

വിശദമായ ചര്‍ച്ച: ചുംബന സമരത്തിന്റെ രാഷ്ട്രീയം


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

5 thoughts on “ചുംബനം പൊതുവായുള്ളതോ അതോ സ്വകാര്യമോ?

  1. // ആയിരം പേരോട് നിങ്ങള്‍ക്ക് ഒരു സമയം സംസാരിക്കാനാവും, എന്നാല്‍ ആയിരം പേരെ ഒരു സമയം ചുംബിക്കാന്‍ നിങ്ങള്‍ക്കാവുമോ? //

    പഷ്ട്ട്. ചുംബന സമരം ചുംബിക്കാനുള്ള സമരം മാത്രമാണോ സാർ… അമ്മാവൻ സിൻട്രോമിനെ ന്യായീകരിക്കാൻ സന്തോഷ്‌ പണ്ഡിറ്റ്‌ ലെവ ലിലുള്ള ലോജിക്കും.

  2. you opinion is not at all correct. approach this strike in its conceptual dimension. what ever may be this movement explore the real face of all fundamentalist from rss to ndf. from this itself we can realise the important messsage conveyed by this movement.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )