ഫ്രാക്കിങ് വേണ്ടെന്ന് ന്യൂയോര്‍ക്ക് പറയുന്നു
പ്രകൃതിവാതക നിക്ഷേപങ്ങളില്‍ എണ്ണയും പ്രകൃതിവാതകവും ഖനനം ചെയ്യാന്‍ ഉപയോഗിക്കുന്ന hydraulic fracturing എന്ന fracking നെ നിരോധിക്കുന്ന അമേരിക്കയിലെ ആദ്യത്തെ സംസ്ഥാനം എന്ന സ്ഥാനം ന്യൂയോര്‍ക്കിന് കിട്ടി. മണ്ണ്, വെള്ളം, വിഷരാസവസ്തുക്കള്‍ എന്നിവ ഭൂഗര്‍ഭത്തിലുള്ള shale rock ലേക്ക് അടിച്ച് കയറ്റുന്ന ഈ പരിപാടി മനുഷ്യന്റേയും മറ്റ് ജീവജാലങ്ങളുടേയും ആരോഗ്യത്തിന് ദോഷമാണ്. fracking വളരേറെ അപകടകരമാണെന്ന് ന്യൂയോര്‍ക്കിലെ ഇപ്പോഴത്തെ Health Commissioner ആയ Howard Zucker പറഞ്ഞു.
കൊളറാഡോയില്‍ NAACP യുടെ ഓഫീസില്‍ ബോംബ് വെച്ചു
NAACP യുടെ കൊളറാഡോ ഓഫീസില്‍ ബോംബ് വെച്ചത് അമേരിക്കയിലെ തദ്ദേശിയ ഭീകരവാദികളാണെന്ന് FBI പറഞ്ഞു. Colorado Springs ലെ ഓഫീസിന്റെ ഭിത്തിക്ക വെച്ച പൊട്ടിത്തെറിക്കുന്ന ഉപകരണം പൊട്ടിത്തെറിച്ചെങ്കിലും അടുത്ത് വെച്ചിരുന്ന പെട്രോളില്‍ തീപിടിച്ചില്ല. hate crime ആകണം ഈ പ്രവര്‍ത്തനത്തിന് പ്രചോദനമായത് എന്ന് FBI പറഞ്ഞു. 40 വയസ് വരുന്ന വെള്ളക്കാരനെ പോലീസ് തെരയുന്നു.
കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ NAACP ഓഫീസിലെ ബോംബിങ്ങിനെക്കുറിച്ച് അറിഞ്ഞില്ല
അമേരിക്കയിലെ ഏറ്റവും പഴയ civil rights സംഘമായ NAACP യുടെ ഓഫീസില്‍ ബോംബ് വെച്ചത് കോര്‍പ്പറേറ്റ് മാധ്യമങ്ങളില്‍ വാര്‍ത്തയായില്ല. ThinkProgress ന്റെ അഭിപ്രായത്തില്‍ 24 മണിക്കൂറിലെ തെരയലില്‍ CNN ഒരു പ്രാവശ്യം ഈ സംഭവത്തെ പരാമര്‍ശിച്ചു. MSNBC യും Fox News ഉം സംഭവം അറിഞ്ഞതേയില്ല. കഴിഞ്ഞ മാസം മിസൌറിയില്‍ പ്രതിഷേധ സമരം നടത്തിയവരുടെ കൂടെ യാത്ര ചെയ്ത സ്കൂള്‍ ബസ്സിലേക്ക് വെടിവെച്ച സംഭവുമായി ഈ ആക്രമണത്തിന് ബന്ധമുണ്ടെന്ന് NAACP പറയുന്നു.