അച്ഛന്റേയും സഹോദരന്റേയും സര്‍ക്കാരുകളില്‍ നിന്ന് ജബ് ബുഷ് ഉപദേശികളെയെടുക്കുന്നു

ഫ്ലോറിഡയിലെ മുമ്പത്തെ ഗവര്‍ണര്‍ ആയിരുന്ന റിപ്പബ്ലിക്കന്‍കാരുടെ അടുത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആകാന്‍ പോകുന്ന ജബ് ബുഷ്, വിദേശകാര്യനയത്തില്‍ തന്നെ സഹായിക്കാനായി അച്ഛന്റേയും സഹോദരന്റേയും സര്‍ക്കാരില്‍ പ്രവര്‍ത്തിച്ചവരെ തന്നെ തെരഞ്ഞെടുക്കുന്നു എന്ന് വിമര്‍ശനമുയരുന്നു. 21 പേരുടെ ലിസ്റ്റില്‍ 19 പേരും ജോര്‍ജ്ജ് W ബുഷിന്റേയോ, ജോര്‍ജ്ജ് H.W. ബുഷിന്റേയോ, രണ്ടുപേരുടേയോ സര്‍ക്കാരിന്‍ പ്രവര്‍ത്തിച്ചവരാണ്. ജോര്‍ജ്ജ് W ബുഷിന്റെ homeland security സെക്രട്ടറിമാരായിരുന്ന Tom Ridge ഉം, മൈക്കല്‍ ഷെര്‍ടോഫും (Michael Chertoff), CIA ഡയറക്റ്റര്‍മാരായിരുന്ന Porter Goss ഉം മൈക്കല്‍ ഹെയ്ഡനും (Michael Hayden) ഇവരില്‍ ഉള്‍പ്പെടുന്നു. സഹോദന്റെ സര്‍ക്കാരിലുണ്ടായിരുന്ന ഇറാഖിലെ അംബാസിഡറായി ജോലിചെയ്ത ജോണ്‍ നെഗ്രപോണ്ടി (John Negroponte), national intelligence ന്റെ ആദ്യത്തെ ഡയറക്റ്ററായിരുന്ന Paul Wolfowitz (അയാളായിരുന്ന 2003 ലെ ഇറാഖ് യുദ്ധത്തിന്റെ പ്രധാന architect), ജോര്‍ജ്ജ് W ബുഷിന്റെ national security adviser ആയിരുന്ന Stephen Hadley തുടങ്ങിയവര്‍ ആണ് പട്ടികയിലെ മറ്റ് പ്രധാനികള്‍. ഇവര്‍ മൂവരും രണ്ട് ബുഷ്‌മാരുടേയും സര്‍ക്കാരിലുണ്ടായിരുന്നു. ജോര്‍ജ്ജ് W ബുഷിന്റെ കാലത്ത് ഹെയ്തിയിലെ പ്രസിഡന്റായിരുന്ന അരിസ്റ്റീഡിനെ(Aristide) അധികാരത്തില്‍ നിന്ന് മറിച്ചിട്ടതില്‍ പ്രധാന പങ്ക് വഹിച്ച പഴയ Assistant Secretary of State റോജര്‍ നോറിയേഗ(Roger Noriega)യും ഈ പട്ടികയിലുണ്ട്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )