ലോകത്തെ ഏറ്റവും വലിയ സിം കാര്‍ഡ് കമ്പനിയില്‍ NSA ചാരവൃത്തി
The Intercept നടത്തിയ ഒരു പുതിയ അന്വേഷണത്തില്‍ National Security Agency യും അതിന്റെ ബ്രിട്ടീഷ് കൂട്ടാളിയായ GCHQ യും ലോകത്തെ ഏറ്റവും വലിയ സിം കാര്‍ഡ് കമ്പനിയിലെ കമ്പ്യൂട്ടറുകളില്‍ അതിക്രമിച്ച് കയറുകയും മൊബൈല്‍ ഫോണ്‍വിളികളെ സുരക്ഷിതമാക്കാനുള്ള സുരക്ഷാ പൂട്ടുകള്‍(encryption keys) മോഷ്ടിക്കുകയും ചെയ്തു എന്ന് കണ്ടെത്തി.. ഈ രഹസ്യ പരിപാടി നടത്തിയത് ഡച്ച് കമ്പനിയായ Gemaltoയിലാണ്. അവരുടെ ഉപഭോക്താക്കളില്‍ AT&T, T-Mobile, Verizon, Sprint തുടങ്ങി ലോകത്തെ 450 മൊബൈല്‍ സേവനദാദാക്കള്‍ ഉള്‍പ്പെടുന്നു.
നാസി കുറ്റകൃത്യത്തിന് ജര്‍മ്മനിയില്‍ നിന്ന് നഷ്ടപരിഹാരം ഗ്രീസ് ആവശ്യപ്പെടും
ഗ്രീസിന്റെ പുതിയ പ്രധാന മന്ത്രി അലെക്സി സിപ്രാസ് (Alexis Tsipras) രണ്ടാം ലോക മഹായുദ്ധ National Resistance Memorial സന്ദര്‍ശിച്ചു. രാജ്യത്തിന്റെ തലവാനായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം നടത്തിയ ആദ്യത്തെ പരിപാടിയായിരുന്നു ഇത്. ഈ സ്മാരക സ്ഥലത്താണ് നാസികള്‍ വധശിക്ഷ നടപ്പാക്കിയ 200 ഗ്രീക്ക് കമ്യൂണിസ്റ്റ് പ്രതിരോധ സൈനികരെ മെയ് 1944 ന് അടക്കിയത്. നാസി അധിനിവേശകാലത്തെ നാശങ്ങള്‍ക്ക് ജര്‍മ്മനി നഷ്ടപരിഹാരം നല്‍കണമെന്ന് സിപ്രാസ് ആവശ്യപ്പെട്ടു. 2013 ലെ ഒരു സര്‍ക്കാര്‍-പഠനപ്രകാരം ജര്‍മ്മനി ഗ്രീസിന് $20000 കോടി ഡോളര്‍ നല്‍കണം.
ഗ്രീക്ക് പ്രഭു വാഴ്ച് തകര്‍ക്കും എന്ന് ഗ്രീസിലെ പുതിയ ധനകാര്യ മന്ത്രി
യാനിസ് വെറഫാക്കസ്(Yanis Varoufakis) ആണ് ഗ്രീസിലെ പുതിയ ധനകാര്യ മന്ത്രി. EU നടപ്പാക്കുന്ന ചിലവ് ചുരുക്കല്‍ “fiscal waterboarding” ആണെന്ന് സാമ്പത്തിക ശാസ്ത്ര പ്രൊഫസറായ അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു. ബ്രിട്ടണിലെ ചാനല്‍ 4 ആയുള്ള ഒരു അഭിമുഖത്തില്‍ ഗ്രീക്ക് പ്രഭു വാഴ്ച്ച്ച തകര്‍ക്കും എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. “കള്ളന്‍മാരായ ബാങ്കുകാര്‍, മാധ്യമമുതലാളിമാര്‍ എന്നിവരുടെ അവിശുദ്ധ കൂട്ടുകെട്ട് കാരണം ഗ്രീസില്‍ അഭിപ്രായ സ്വാതന്ത്ര്യം തകര്‍ന്നിരിക്കുകയാണ്. മറ്റുള്ളവരുടെ ഉത്പാദനപരമായ അദ്ധ്വാനത്തെ ഒപ്പിയെടുക്കുന്നവരുടെ ഉച്ചഭാഷിണിയായി മാറിയിരിക്കുകയാണ് മാധ്യമങ്ങള്‍. ദശാബ്ദങ്ങളായി സമൂഹത്തിലെ എല്ലാവരുടേയും സാമ്പത്തിക ശക്തിയെ വലിച്ചെടുക്കുന്ന പ്രഭു വാഴ്ച് യുടെ അടിത്തറ ഞങ്ങള്‍ തകര്‍ക്കും.,” വെറഫാക്കസ് പറയുന്നു.
സാല്‍വഡോറിലെ മരണ പട്ടാളസംഘത്തെ വിമര്‍ശിച്ച അമേരിക്കന്‍ അംബാസിഡര്‍ റോബര്‍ട്ട് വൈറ്റ് മരിച്ചു
സാല്‍വഡോറിലെ മുമ്പത്തെ അമേരിക്കന്‍ അംബാസിഡര്‍ ആയിരുന്ന റോബര്‍ട്ട് വൈറ്റ്(Robert White) 88 ആമത്തെ വയസില്‍ മരിച്ചു. Maryknoll പള്ളിയുടെ പ്രവര്‍ത്തകരായ നാല് അമേരിക്കന്‍ സ്ത്രീകളുടെ കൊലപാതകത്തില്‍ സാല്‍വഡോറിലെ സൈന്യത്തിന്റെ ഉത്തരവാദിത്തത്തെ മറച്ച് വെക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാല്‍ അദ്ദേഹത്തെ ജോലിയില്‍ നിന്ന് 1981 ല്‍ പിരിച്ചുവിട്ടു. ആ സ്ത്രീകളുടെ ശവശരീരം കുഴിച്ചുമൂടിയ സമയത്ത് വൈറ്റ് അവിടെയുണ്ടായിരുന്നു. ഈ സമയം ഈ ദ്രോഹികള്‍ രക്ഷപെടില്ല എന്ന് അദ്ദേഹം പറഞ്ഞതായി പറയപ്പെടുന്നു.
ജര്‍മ്മനിയിലെ ഏറ്റവും വലിയ വൈദ്യുതി കമ്പനി ഫോസിലിന്ധനങ്ങളെ ഉപേക്ഷിച്ചു
പുനരുത്പാദിതോര്‍ജ്ജത്തെ കേന്ദ്രീകരിച്ചുകൊണ്ട് ജര്‍മ്മനിയിലെ ഏറ്റവും വലിയ വൈദ്യുതി കമ്പനി ആയ E.ON കമ്പനിയെ രണ്ടായി വിഭജിക്കാനുള്ള തീരുമാനമെടുത്തു. ആണവ, കല്‍ക്കരി, എണ്ണ, പ്രകൃതിവാതക സാങ്കേതിക വിദ്യകള്‍ ഉപേക്ഷിക്കും. ജര്‍മ്മനിക്ക് ഇപ്പോള്‍ 35 ഗിഗാ വാട്ട് സൌരോര്‍ജ്ജ നിലയങ്ങളും 30 ഗിഗാ വാട്ട് കരയിലെ കാറ്റാടി നിലയങ്ങളും ഉണ്ട്.
CIA ഉദ്യോഗസ്ഥനായ ജെഫ്രി സ്റ്റെര്‍ലിങ് വിവരം ചോര്‍ത്തിയതിന് കുറ്റക്കാരനായി
വെര്‍ജീനിയയിലെ ഫെഡറല്‍ ജൂറി മുമ്പത്തെ CIA ഉദ്യോഗസ്ഥനായ ജെഫ്രി സ്റ്റെര്‍ലിങിനെ ചാരപ്പണിയുള്‍പ്പടെ 9 felony counts ചാര്‍ത്തി കുറ്റക്കാരനായി വിധിച്ചു. ഇറാന്റെ ആണവ പരിപാടിയെ തകര്‍ക്കാനായുള്ള ഒരു രഹസ്യ പരിപാടിയെക്കുറിച്ചുള്ള വിവരങ്ങള്‍ New York Times ലെ പത്രപ്രവര്‍ത്തകനായ ജെയിംസ് റൈസണിന്(James Risen) ചോര്‍ത്തിക്കൊടുത്തു എന്ന് പ്രോസിക്യൂട്ടര്‍ ആരോപിക്കുന്നു. അപകടകരമായ ആ പരിപാടി എങ്ങനെ ഇറാനെ സഹായിച്ചു എന്ന കാര്യവും റൈസണ്‍ പ്രസിദ്ധപ്പെടുത്തി. സ്റ്റെര്‍ലിങിന്റെ അനുയായികള്‍ അദ്ദേഹത്തെ ഒരു whistleblower എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഏജന്‍സിയെ മോശമായി ചിത്രീകരിക്കാനാണ് അത് ചെയ്തതെന്ന് പ്രോസിക്യൂട്ടര്‍ അവകാശപ്പെടുന്നു. ശിക്ഷിച്ചാല്‍ സ്റ്റെര്‍ലിങിന് ഒരു ദശാബ്ദം വരെ ജയിലില്‍ കിടക്കേണ്ടിവരും.