ലിനക്സ് ജേണല്‍ വായിച്ചാലോ, ടോറോ, ടെയില്‍സോ ഉപയോഗിച്ചാലോ NSA നിങ്ങളെ തീവൃവാദിയായി മുദ്രകുത്തും

നിങ്ങള്‍ Linux Journal വായനക്കാരനാണോ? അല്ലെങ്കില്‍ Tor, Tails Linux പോലുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നയാളാണോ? എങ്കില്‍ നിങ്ങളെ തീവൃവാദിയായി NSA മുദ്രകുത്തും. XKeyscore എന്ന ചാരപ്പണി പദ്ധതിയെക്കുറിച്ചുള്ള ചോര്‍ന്ന രേഖകളിലാണ് ഈ വിവരം വന്നത്. ഓണ്‍ലൈന്‍ സ്വകാര്യതയെക്കുറിച്ച് താല്‍പ്പര്യമുള്ള എല്ലാ വ്യക്തികളേയും ഈ സംഘം ലക്ഷ്യം വെക്കുന്നു. ഈ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുകയോ ലിനക്സ് ഉപയോക്തൃ സമൂഹത്തിന്റെ വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്തവരെയാണ് ഇങ്ങനെ നിരീക്ഷിക്കുന്നത്. 'tails', 'Amnesiac Incognito Live System', കൂടെ 'linux', ' USB … Continue reading ലിനക്സ് ജേണല്‍ വായിച്ചാലോ, ടോറോ, ടെയില്‍സോ ഉപയോഗിച്ചാലോ NSA നിങ്ങളെ തീവൃവാദിയായി മുദ്രകുത്തും

രഹസ്യാന്വേഷണ ശേഷി വികസിപ്പിക്കാന്‍ ഇറാഖ് യുദ്ധത്തെ NSA ഉപയോഗപ്പെടുത്തി

ആഗോള രഹസ്യാന്വേഷണ infrastructure വികസിപ്പിക്കാനായി ഇറാഖ് യുദ്ധത്തെ US National Security Agency (NSA) ഉപയോഗിച്ചു എന്ന് പുറത്തുവന്ന രേഖകള്‍ പറയുന്നു. WARgrams എന്ന് വിളിക്കുന്ന 69 രേഖകള്‍ ആണ് വിവരാവകാശ അപേക്ഷയുടെ ഫലമായി കിട്ടിയത്. മുമ്പത്തെ NSA ഡയറക്റ്റര്‍ ആയ Michael Hayden ഉം ജോലിക്കാരും തമ്മിലുള്ള 2003 - 2004 കാലത്തെ ആശയവിനിമയമാണ് WARgrams. — സ്രോതസ്സ് computerweekly.com | 07 Sep 2016

വിരമിച്ച NSA തലവനെ ആമസോണ്‍ ജോലിക്കെടുത്തതിനെ സ്നോഡന്‍ വിമര്‍ശിച്ചു

Edward Snowden വിവാദം സംഭവിച്ചപ്പോള്‍ അധികാരത്തിലിരുന്ന മുമ്പത്തെ National Security Agency (NSA) തലവന്‍ Amazon ന്റെ ഡയറക്റ്റര്‍ ബോര്‍ഡില്‍ ചേര്‍ന്നു. Gen Keith Alexander ന്റെ appointment ബുധനാഴ്ചയാണ് പുറത്ത് വന്നത്. Privacy International ന്റെ വക്താവ് ഇതിനെക്കുറിച്ച് "ആകുലതയുണ്ടാക്കുന്നതാണ്" എന്ന് പ്രതികരിച്ചു. ഏജന്‍സിയുടെ ബഹുജന രഹസ്യാന്വേഷണത്തിന്റെ വിവരം പുറത്തെത്തിച്ചത് സ്നോഡന്‍ ആയിരുന്നു. ആഗോള വിവാദമായ നിയമവിരുദ്ധ ബഹുജന രഹസ്യാന്വേഷണ പരിപാടിക്ക് Keith Alexander വ്യക്തിപരമായി ഉത്തരവാദിയാണ് എന്ന് അദ്ദേഹം പറഞ്ഞു. സ്നോഡന്‍ പുറത്തുകൊണ്ടുവന്ന NSAയുടെ … Continue reading വിരമിച്ച NSA തലവനെ ആമസോണ്‍ ജോലിക്കെടുത്തതിനെ സ്നോഡന്‍ വിമര്‍ശിച്ചു

ഗ്നൂ ലിനക്സില്‍ പിന്‍വാതില്‍ സ്ഥാപിക്കാന്‍ ലിനസ് ടോര്‍വാള്‍ഡ്സിനോട് NSA ആവശ്യപ്പെട്ടു

ലിനസ് ടോര്‍വാള്‍ഡ്സിന്റെ അച്ഛന്‍ Nils Torvalds ഫിന്‍ലാന്റിന് വേണ്ടി യൂറോപ്യന്‍ പാര്‍ളമെന്റിനെ പ്രിതിനിധീകരിക്കുന്ന അംഗമാണ്. കഴിഞ്ഞ ആഴ്ച തുടരുന്ന രഹസ്യാന്വേഷണത്തെക്കുറിച്ച് നടന്ന യൂറോപ്യന്‍ പാര്‍ളമെന്റിലെ വാദം കേള്‍ക്കലില്‍ Nils Torvalds പങ്കെടുക്കുകയും ഈ വെളിപ്പെടുത്തല്‍ നടത്തുകയും ചെയ്തു: അമേരിക്കയുടെ സുരക്ഷാ സേനയായ NSA ലിനസ് ടോര്‍വാള്‍ഡ്സിനെ ബന്ധപ്പെടുകയും ഒരു പിന്‍വാതില്‍ സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റമായി ഗ്നൂ ലിനക്സില്‍ കൂട്ടിച്ചേര്‍ക്കണണെന്ന് ആവശ്യപ്പെട്ടു. ഈ അന്വേഷണത്തിന്റെ മൊത്തം വീഡിയോയും യൂട്യൂബില്‍ ഉണ്ട്. https://youtu.be/EkpIddQ8m2s?t=3h06m58s — സ്രോതസ്സ് falkvinge.net | 2013-11-17

റിയാലിറ്റി വിന്നറിനെ അനുകമ്പാര്‍ഹമായി വിടുതല്‍ കൊടുക്കുന്നതിനെ നീതി വകുപ്പ് എതിര്‍ത്തു

NSA whistleblower ആയ Reality Winner നെ ടെക്സാസിലെ Fort Worthലുള്ള Federal Medical Center Carswell ല്‍ നിന്ന് വിടുതല്‍ കൊടുക്കുന്നതിനെ അമേരിക്കയിലെ നീതി വകുപ്പ് എതിര്‍ക്കുന്നു. ഏപ്രില്‍ 10 ന് അവര്‍ ജയിലില്‍ നിന്ന് അനുകമ്പാര്‍ഹമായി വിടുതലിന് അപേക്ഷിച്ചിരുന്നു. compassionate വിടുതലിന് യോഗ്യയാക്കുന്ന ആരോഗ്യ സ്ഥിതി വിന്നര്‍ക്കില്ല എന്നാണ് U.S. Attorney ആയ Bobby Christine വാദിക്കുന്നത്. NSA റിപ്പോര്‍ട്ട് Intercept എന്ന മാധ്യമത്തിന് കൊടുത്തപ്പോള്‍ Espionage Act ലംഘിച്ചു എന്നാരോപിച്ച് 2018 ല്‍ … Continue reading റിയാലിറ്റി വിന്നറിനെ അനുകമ്പാര്‍ഹമായി വിടുതല്‍ കൊടുക്കുന്നതിനെ നീതി വകുപ്പ് എതിര്‍ത്തു

ഭീകരവാദത്തെ തടയുന്നതില്‍ NSAയുടെ ഫോണ്‍ വിവരശേഖരത്തിന് ഒരു പങ്കും വഹിക്കാനില്ല

National Security Agency വന്‍തോതില്‍ അമേരിക്കയിലെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതിന് "ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ തിരിച്ചറിയാവുന്ന ഒരു സ്വാധീനവും ഇല്ല" എന്ന് ഒരു പഠനം കണ്ടെത്തി. 9/11 ന് ശേഷമുണ്ടായ 225 ഭീകരവാദ സംഭവങ്ങളെയാണ് New America Foundation നടത്തിയ വിശകലം ചെയ്തത്. ഒരൊറ്റ സംഭവത്തിന് മാത്രമേ വിപുലമായി ടെലിഫോണ്‍ മെറ്റഡാറ്റ പരിശോധിച്ചതില്‍ നിന്നും തെളിവ് കണ്ടെത്താനായുള്ളു. അത് പ്രകാരം ഒരു San Diego കാര്‍ ഡ്രൈവറേയും മൂന്ന് പേരേയും കുറ്റവാളികളായി വിധിച്ചു. അതും അമേരിക്കക്ക് എതിരായ … Continue reading ഭീകരവാദത്തെ തടയുന്നതില്‍ NSAയുടെ ഫോണ്‍ വിവരശേഖരത്തിന് ഒരു പങ്കും വഹിക്കാനില്ല

ലോകം മൊത്തമുള്ള മൊബൈല്‍ ഫോണില്‍ നിന്നുള്ള സ്ഥാന വിവരങ്ങള്‍ NSA ശേഖരിക്കുന്നു

എഡ്വേര്‍ഡ് സ്നോഡന്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ലോകം മൊത്തമുള്ള മൊബൈല്‍ ഫോണില്‍ നിന്നുള്ള സ്ഥാന വിവരങ്ങള്‍ National Security Agency വന്‍തോതില്‍ ശേഖരിക്കുന്നു എന്ന് വ്യക്തമായി. Washington Postന്റെ റിപ്പോര്‍ട്ട് പ്രകാരം NSA പ്രതിദിനം 500 കോടി ഫോണ്‍വിളികളാണ് ശേഖരിക്കുന്നത്. ലോകം മൊത്തമുള്ള മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ വിവരങ്ങളാണ് അത്. ഈ ചാരപ്പണി കാരണം NSAക്ക് വ്യക്തികളുടെ നീക്കം പിന്‍തുടരാനാകും. അതുപോലെ അവരുടെ വ്യക്തിപരമായ ബന്ധങ്ങളും. കൊടിക്കണക്കിന് ഉപകരണങ്ങളെ നിരീക്ഷിക്കുന്ന ഒരു ഡാറ്റാബേസിലേക്ക് ഈ രേഖകള്‍ കയറ്റുന്നു. … Continue reading ലോകം മൊത്തമുള്ള മൊബൈല്‍ ഫോണില്‍ നിന്നുള്ള സ്ഥാന വിവരങ്ങള്‍ NSA ശേഖരിക്കുന്നു

NSA നടത്തുന്ന ചാരപ്പണിയെക്കുറിച്ച് സംസാരിക്കാനുള്ള യോഗം വൈറ്റ് ഹൌസില്‍ നടന്നു

അമേരിക്ക നടത്തുന്ന ചാരപ്പണിയെക്കുറിച്ച് സംസാരിക്കാനായി ഉന്നത ജര്‍മ്മന്‍ സുരക്ഷാ, രഹസ്യാന്വേഷണ ഉദ്യോസ്ഥരും അവരുടെ അമേരിക്കയിലെ പ്രതിരൂപങ്ങളും വൈറ്റ് ഹൌസില്‍ യേഗം നടത്തി. ജര്‍മ്മന്‍ ചാന്‍സലറായ ആഞ്ചല മര്‍ക്കലിന്റെ ഫോണ്‍ National Security Agency ടാപ്പുചെയ്തു എന്ന വാര്‍ത്ത വന്നതിന് ശേഷമാണിത്. യൂറോപ്യന്‍ യൂണിയന്റേയും അമേരിക്കയുടെ ഉദ്യോഗസ്ഥരുടെ മറ്റൊരു യോഗവും അതിന് മുമ്പ് നടന്നിരുന്നു. "അമേരിക്കക്കുണ്ടായിരിക്കുന്ന തകര്‍ച്ച വളരെ വലുതാണ്. അതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യണം. ഒരു കാര്യവും ഇല്ലാതെ മര്‍ക്കലിനേയും പൌരന്‍മാരേയും ചാരപ്പണി നടത്താന്‍ പാടില്ല എന്ന ഒരു … Continue reading NSA നടത്തുന്ന ചാരപ്പണിയെക്കുറിച്ച് സംസാരിക്കാനുള്ള യോഗം വൈറ്റ് ഹൌസില്‍ നടന്നു

NSA യുടെ ഹാക്കിങ് യൂണിറ്റുകള‍്‍ ലോകം മൊത്തമുള്ള കമ്പ്യൂട്ടറുകളെ ലക്ഷ്യം വെക്കുന്നു

National Security Agencyയുടെ Tailored Access Operations വിദേശ രാജ്യങ്ങളിലെ കമ്പ്യൂട്ടറുകളില്‍ സൈബര്‍ ചാരപ്പണി നടത്തുന്നു. Bloomberg BusinessWeek ല്‍ വന്ന "How the U.S. Government Hacks the World" എന്ന ലേഖനം പറയുന്നതനുസരിച്ച് പെന്റഗണ്‍ ഹാക്കര്‍മാര്‍ മണിക്കൂറില്‍ ഏകദേശം 21 ലക്ഷം ഗിഗാബൈറ്റ് എന്ന തോതിലാണ് ഡാറ്റ ശേഖരിക്കുന്നത്. അത് കോടിക്കണക്കിന് താള് അക്ഷരങ്ങള്‍ക്ക് തുല്യമാണ്. ഈ ഒരു വിഭാഗത്തിന്റെ നിലനില്‍പ്പിനെക്കുറിച്ച് NSA ഇതുവരെ പുറത്ത് പറഞ്ഞിട്ടില്ല. എന്നാല്‍ പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ ഈ യൂണിറ്റ് … Continue reading NSA യുടെ ഹാക്കിങ് യൂണിറ്റുകള‍്‍ ലോകം മൊത്തമുള്ള കമ്പ്യൂട്ടറുകളെ ലക്ഷ്യം വെക്കുന്നു