വെബ് സൈറ്റിലെ സന്ദര്‍ശനത്തിന്റെ സ്ഥിതിവിവരക്കണക്ക് നല്‍കുന്നതാണ് Google Analytics. ഈ സേവനങ്ങളിലൂടെ ശേഖരിക്കുന്ന ഡാറ്റ അമേരിക്കയിലേക്ക് കടത്തുന്നതിനെക്കുറിച്ച് NOYB association, CNIL, അവരുടെ യൂറോപ്പിലെ സഹകാരികള്‍ തുടങ്ങിയവര്‍ വിശകലനം ചെയ്തു. ഇത്തരത്തിലെ കടത്ത് നിയമവിരുദ്ധമാണെന്ന് CNIL പറയുന്നു. ആവശ്യമെങ്കില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഈ സേവനം ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് ഒരു ഫ്രഞ്ച് സൈറ്റിന്റെ മാനേജറോട് ആവശ്യപ്പെടുകയും ചെയ്തു.
ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം കണക്കാക്കാനുള്ള, വെബ് സൈറ്റുകളുമായി കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കാവുന്ന സേവനമാണ് Google Analytics. ഓരോ ഉപയോക്താവിനും സവിശേഷമായ ഒരു identifier ഇത് നല്‍കും. ആ identifier (അതില്‍ സ്വകാര്യ ഡാറ്റയുണ്ട്) അതിനോട് ചേര്‍ന്ന ഡാറ്റ തുടങ്ങിയ ഗൂഗിളിന്റെ അമേരിക്കയിലെ ആസ്ഥാനത്തേക്ക് അയക്കുന്നു.
Google Analytics ഉപയോഗിക്കുന്ന വെബ് സൈറ്റുകളിലെ സന്ദര്‍ശകരുടെ വിവരങ്ങള്‍ അമേരിക്കയിലേക്ക് കടത്തുന്നതിനെ സംബന്ധിച്ച ധാരാളം പരാതികള്‍ NOYB association ല്‍ നിന്ന് CNIL ന് കിട്ടിയിട്ടുണ്ട്.
— സ്രോതസ്സ് cnil.fr | 10 Feb 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.