നിങ്ങള്‍ Linux Journal വായനക്കാരനാണോ? അല്ലെങ്കില്‍ Tor, Tails Linux പോലുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നയാളാണോ? എങ്കില്‍ നിങ്ങളെ തീവൃവാദിയായി NSA മുദ്രകുത്തും. XKeyscore എന്ന ചാരപ്പണി പദ്ധതിയെക്കുറിച്ചുള്ള ചോര്‍ന്ന രേഖകളിലാണ് ഈ വിവരം വന്നത്. ഓണ്‍ലൈന്‍ സ്വകാര്യതയെക്കുറിച്ച് താല്‍പ്പര്യമുള്ള എല്ലാ വ്യക്തികളേയും ഈ സംഘം ലക്ഷ്യം വെക്കുന്നു. ഈ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുകയോ ലിനക്സ് ഉപയോക്തൃ സമൂഹത്തിന്റെ വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്തവരെയാണ് ഇങ്ങനെ നിരീക്ഷിക്കുന്നത്.
‘tails’, ‘Amnesiac Incognito Live System’, കൂടെ ‘linux’, ‘ USB ‘,’ CD ‘, ‘secure desktop’, ‘ IRC ‘, ‘truecrypt’ എന്നോ ‘ tor ‘ എന്നോ ഒക്കെ വെബ്ബില്‍ തെരഞ്ഞവരുടെ IP വിലാസം മുദ്രവെക്കുകയും പിന്‍തുടരുകയും ചെയ്യുന്നു.
Linux Journal കൂടാതെ privacy.li, FreeProxies.org, HotSpotShield, MegaProxy, FreeNet, Centurian, അനോണി മെയില്‍ സേവനമായ MixMinion തുടങ്ങിയ സൈറ്റുകളുടെ സന്ദര്‍ശകരേയും അവര്‍ നിരീക്ഷിക്കുന്നുണ്ട്.
— സ്രോതസ്സ് in.techspot.com | 2016
[എത്ര മഹത്തായ സ്വതന്ത്ര ലോകം. കഷ്ടം. ലിബറലിസത്തിന്റെ പുതിയ ഏടാണ്.]
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.