ആളില്ലാ വിമാന ആക്രമണത്തില്‍ പരുക്കേറ്റ യെമനിലെ കുടുംബത്തിന് അമേരിക്ക $100,000 ഡോളര്‍ രഹസ്യമായി നല്‍കി
രണ്ട് യെമനിലെ രണ്ട് നിരപരാധികളായ പൌരന്‍മാരെ ആളില്ലാ വിമാനമുപയോഗിച്ച് കൊന്നതിന്റെ നഷ്ടപരിഹാരമായി അമേരിക്ക അവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കി എന്ന് ബ്രിട്ടീഷ് സംഘമായ Reprieve പുറത്തുപറഞ്ഞു. യെമനിലെ ഉദ്യോഗസ്ഥരുമായുള്ള ഒരു യോഗത്തില്‍ ഇരകളുടെ ഒരു ബന്ധുവായ Faisal bin Ali Jaber ന് $100,000 ഡോളര്‍ അടങ്ങിയ ഒരു സഞ്ചി നല്‍കി. അമേരിക്കയാണ് ആ തുക നല്‍കിയത്. എന്നാല്‍ ഇതുവരെ അവര്‍ പരസ്യമായി മാപ്പ് പറയുകയോ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ ചെയ്തിട്ടില്ല.