തങ്ങളുടെ കുടിവെള്ളത്തില്‍ ക്യാന്‍സറുണ്ടാക്കുന്ന ബെല്‍സീന്‍ കണ്ടെത്തി എന്ന് അമേരിക്കയിലെ മൊണ്ടാന, Glendive ലും അതിന് ചുറ്റും താമസിക്കുന്നവര്‍ പറഞ്ഞു. എണ്ണ ചോര്‍ച്ചയെ തുടര്‍ന്നാണിത്. 1,90,000 ലിറ്റര്‍ എണ്ണ Yellowstone നദിയിലേക്ക് ചോര്‍ന്നതായി സംസ്ഥാന അധികൃതര്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തു. അതിനാല്‍ വെള്ളത്തിന്റെ സുരക്ഷിതത്വത്തിന് പ്രശ്നമൊന്നുമില്ലെന്നും അവര്‍ അന്ന് പറഞ്ഞിരുന്നു. ഏറ്റവും അധികം എണ്ണ ഖനനം ചെയ്യുന്ന Bakken Shale ന്റെ അരുകിലാണ് Glendive സ്ഥിതിചെയ്യുന്നത്. പണിയാന്‍ പോകുന്ന് Keystone XL ഉം അതുവഴി കടന്നു പോകുന്നു.