ചിലിയില്‍ നിന്നുള്ള പീഡകന്‍ പെന്റഗണിന് വേണ്ടി 13 വര്‍ഷം അദ്ധ്യാപകനായി ജോലി ചെയ്തു

ചിലിയിലെ ഏകാധിപതിയായിരുന്ന അഗസ്റ്റോ പിനോഷേയുടെ രഹസ്യ പോലീസ് ഉദ്യോഗസ്ഥനായിരുന്ന പീഡകന്‍(Torturer) പെന്റഗണിന്റെ ഏറ്റവും ഉയര്‍ന്ന സര്‍വ്വകലാശാലയില്‍ 13 വര്‍ഷം അദ്ധ്യാപനം നടത്തി എന്ന് McClatchy പത്രം റിപ്പോര്‍ട്ട് ചെയ്തു. ചിലിയിലെ ഒരു ജഡ്ജിയുടെ ഉത്തരവ് പ്രകാരം Jaime García Covarrubias കഴിഞ്ഞ വര്‍ഷമാണ് ചിലിയിലേക്ക് മടങ്ങിപ്പോയത്. അമേരിക്കയുടെ പിന്‍തുണയോട് സെപ്റ്റംബര്‍ 11, 1973 ന് നടത്തിയ പട്ടാള അട്ടിമറി പിനോഷെയെ അധികാരത്തിലെത്തിച്ച് ഒരാഴ്ച്ചക്ക് ശേഷം 7 പേരെ കൊന്നതിന്റെ പദ്ധതി തയ്യാറാക്കിയത് ഇയാളാണെന്ന കേസിന്റെ ഭാഗമായാണ് ഇത്. García Covarrubias നെതിരെ ധാരാളം പരാതികളുണ്ടായിട്ടും State Department ലേയും Pentagon ലേയും ഉദ്യോഗസ്ഥര്‍ William J. Perry Center for Hemispheric Defense Studies ല്‍ അയാള്‍ക്ക് പഠിപ്പിക്കാന്‍ അവസരം കൊടുത്തു. കൂടാതെ അമേരിക്കയില്‍ തങ്ങാന്‍ അയാള്‍ക്ക് immigration ഉദ്യോഗസ്ഥര്‍ അനുമതിയും കൊടുത്തു.

ഒരു അഭിപ്രായം ഇടൂ