ക്യാനഡയുടെ പൌരനായ മാഹെര്‍ അറാര്‍ (Maher Arar) ന്റെ അറസ്റ്റും rendition ഉം പീഡനവും സംബന്ധിച്ച് CIAയുടെ ഉള്ളിന്‍ നടന്ന ചര്‍ച്ചകളുടെ പുതിയ വിവരങ്ങള്‍ CIA whistleblower ആയ ജോണ്‍ കിരിയാകൂ (John Kiriakou) വ്യക്തമാക്കി. അറാര്‍ നിരപരാധിയായതിനാല്‍ അയാളുടെ അറസ്റ്റിനെതിരെ ധാരാളം സഹപ്രവര്‍ത്തകര്‍ താക്കീതു നല്‍കി എന്ന് അദ്ദേഹം The Canadian Press വാര്‍ത്താ ഏജന്സിയോട് പറഞ്ഞു.
എന്നാല്‍ അറാറിന് അല്‍ഖൈദയുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് പേര് വെളിപ്പെടുത്താത്ത ഒരു വനിതാ ഉദ്യോഗസ്ഥ അറസ്റ്റിനായി മുന്നോട്ട് പോയി. ന്യൂയോര്‍ക്കിലെ JFK അന്തര്‍ ദേശീയ വിമാനത്താവളത്തില്‍ വെച്ചാണ് 2002 ല്‍ അറാറിനെ അറസ്റ്റ് ചെയ്തത്. കുടുംബ അവധിക്കാലം ചിലവഴിച്ചതിന് ശേഷം ക്യാനഡയിലേക്ക് മടങ്ങിപ്പോകുകയായിരുന്നു അയാള്‍. അയാളെ സിറിയയിലേക്ക് അയച്ചു. അവിടെ ഒരു വര്‍ഷം പീഡനം അനുഭവിച്ചു. ശവക്കല്ലറ പോലുള്ള സെല്ലില്‍ അടച്ചിട്ട് ചോദ്യം ചെയ്യപ്പെട്ടു.
ഒരു അന്വേഷണത്തില്‍ അയാള്‍ നിരപരാധിയാണെന്ന് തെളിഞ്ഞതിനാല്‍ ക്യാനഡ അറാറിനോട് പരസ്യമായി മാപ്പ് ചോദിക്കുകയും ഒരു കോടി ഡോളര്‍ നഷ്ടപരിഹാരമായി നല്‍കുകയും ചെയ്തു. എന്നാല്‍ rendition ന് ഉത്തരവാദിയായ അമേരിക്ക ഒരിക്കലും മാപ്പ് പറഞ്ഞിട്ടില്ല. പ്രച്ഛന്നനായ ഒരു പോലീസുകാരന്റെ വ്യക്തിത്വം ഒരു പത്രക്കാരനോട് പറഞ്ഞതിന് (അത് പ്രസിദ്ധീകരിച്ചിട്ടില്ല) കിരിയാകൂ ഇപ്പോഴും വീട്ടുതടങ്കലിലാണ്. ബുഷിന്റെ കാലത്തെ പീഡന പദ്ധതികളെ പുറത്തുകൊണ്ടുന്നത് അദ്ദേഹമാണ്. അതിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ഏക വ്യക്തിയും അദ്ദേഹം മാത്രമാണ്. [പീഡനം നടത്തിയവര്‍ക്ക് ഒരു ശിക്ഷയുമില്ല.]
ഏതെങ്കിലും ഒരു മുസ്ലിം അമേരികയുടെ പീഡനത്തിനിരയായാൽ അത് മാത്രം പൊക്കിപ്പിടിച്ച് നടക്കാതെ ..മിഡിൽ ഈസ്റ്റിൽ പീഡിപ്പിക്കപെടുന്ന അമുസ്ലീങ്ങൾ ആയിട്ടുള്ളവർക്കുവേണ്ടിക്കൂടി എഴുതുക …അതാണല്ലോ നീതി …
ഇവ തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന് ഒന്നുകൂടി പരിശോധിക്കുക.