വധശിക്ഷക്ക് കാത്തുകിടന്ന തടവുകാരനെ 30 വര്‍ഷങ്ങള്‍ക്ക് ശേഷം മോചിപ്പിച്ചു

അലബാമയില്‍ 30 വര്‍ഷങ്ങളായി വധശിക്ഷക്ക്(death row) കാത്തുകിടന്ന തടവുകാരനെ മോചിപ്പിച്ചു. 1985 ല്‍ രണ്ട് ഫാസ്റ്റ് ഫുഡ് മാനേജര്‍മാരെ കൊന്നു എന്നതായിരുന്നു Anthony Ray Hinton നെതിരെയുള്ള കുറ്റം. സംഭവ സ്ഥലത്തു നിന്നും കിട്ടിയ വെടിയുണ്ടകള്‍ അയാളുടേതെന്ന് ആരോപിച്ച തോക്കില്‍ കയറില്ല എന്ന് പിന്നീട് നടത്തിയ പരീക്ഷകളില്‍(tests) കണ്ടെത്തി. Equal Justice Initiative എന്ന സംഘടനയാണ് ഇയാളുടെ മോചനത്തിനായി പ്രവര്‍ത്തിച്ചത്. ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന്, നിരപരാധിത്വം തെളിയിച്ചതിനാല്‍ വധശിക്ഷയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ആളാണ് Hinton എന്ന് അവര്‍ പറയുന്നു.

ഒരു അഭിപ്രായം ഇടൂ