അമേരിക്കയും യൂറോപ്പും തമ്മില്‍ ഏര്‍പ്പെടുന്ന വളരെ വലിയ സ്വതന്ത്ര വ്യാപാരക്കരാറിനെതിരെ ലോകം മൊത്തം ജനങ്ങള്‍ പ്രതിഷേധ ജാഥകള്‍ നടത്തി. യൂറോപ്പിന്റെ GMO നിയന്ത്രണത്തിനും, ആരോഗ്യ, പരിസ്ഥിതി, സാമ്പത്തിക നിയന്ത്രണങ്ങള്‍ക്കും ഭീഷണിയാകും എന്ന് Transatlantic Trade and Investment Partnership(TTIP)യെ എതിര്‍ക്കുന്നവര്‍ പറഞ്ഞു. തങ്ങളുടെ ലാഭത്തിന് കുറവ് സംഭവിക്കും എന്ന കാരണത്താല്‍ രാജ്യങ്ങളുടെ ജനക്ഷേമ നിയമങ്ങള്‍ക്കെതിരെ സ്വകാര്യ വാണിജ്യ ട്രിബ്യൂണലുകളില്‍ കോര്‍പ്പറേറ്റുകള്‍ക്ക് കേസ് കൊടുക്കാം എന്നതാണ് ഈ കരാറിന്റെ പ്രത്യേകത. ഈ കാരാറിനും അതുപോലുള്ള രഹസ്യ കരാറായ Trans-Pacific Partnership(TPP) ക്കും എതിരെയാണ് ജനങ്ങള്‍ പ്രകടനം നടത്തിയത്. ഈ കാരറിന്റെ കാര്യത്തില്‍ മറ്റ് രാജ്യങ്ങളുമായി സംവദിക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അടുത്തയിടെ പ്രസിഡന്റ് ഒബാമക്ക് fast-track അധികാരം നല്‍കി.