കഴിഞ്ഞ കുറേ മാസങ്ങളായി അടിപ്പിച്ച് 400 parts per million (ppm)എന്ന നിലക്ക് മുകളില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് പോയി എന്ന് National Oceanic and Atmospheric Administration ന്റെ ഹവായിയിലെ Mauna Loa നിരീക്ഷണശാല ശാസ്ത്രജ്ഞര്‍ പറഞ്ഞു. ആദ്യമായി CO2 ന്റെ അളവ് 400 ppm ന് മുകളില്‍ പോയത് 2013 മേയിലായിരുന്നു. എന്നാല്‍ അന്നത് കുറച്ച് സമയത്തേക്ക് മാത്രമേ നിലനിന്നൊള്ളു. എന്നാല്‍ ഇപ്പോള്‍ അടിപ്പിച്ച് 400 ppm ന് മുകളില്‍ നില്‍ക്കുകയാണ് CO2 ന്റെ അളവ്. അത് പുതിയ സാധാരണതയായി മാറുന്നുവോ എന്ന ശാസ്ത്രജ്ഞര്‍ ഭയക്കുന്നു. അങ്ങനെയായാല്‍ ഒത്ത്ചേര്‍ന്ന് പോകാന്‍ പറ്റാത്ത വിധമുള്ള ആഗോളതപനത്തിലേക്കാകും അത് നയിക്കുക.