എണ്ണ സമ്പന്നമായ ആല്‍ബര്‍ട്ടയില്‍ (കുപ്രസിദ്ധമായ ടാര്‍ മണ്ണ് ഖനന പ്രദേശം) കഴിഞ്ഞ 44 വര്‍ഷങ്ങളായി വലത്പക്ഷ പാര്‍ട്ടിയാണ് ഭരിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇനിയങ്ങനെയല്ല. കഴിഞ്ഞ ദിവസം ഫോസില്‍ ഇന്ധന സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് പിന്‍മാറും എന്ന് പ്രഖ്യാപിച്ച New Democratic Party (NDP) എന്ന ഇടത് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വിജയിച്ചു. ക്യാനഡയില്‍ പല പാര്‍ട്ടി രാഷ്ട്രീയമാണുള്ളത്. മൂന്ന് വലിയ പാര്‍ട്ടികള്‍ അവിടെയുണ്ട്. വലത്- മദ്ധ്യ പാര്‍ട്ടിയായ Conservative Party ആണ് ഏറ്റവും വലിയത്. അമേരിക്കയിലെ ഡമോക്രാറ്റിക് പാര്‍ട്ടി പോലുള്ള ഇടത്-മദ്ധ്യ പാര്‍ട്ടിയായ Liberal Party രണ്ടാമത്. ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ഇടത്പക്ഷം എന്ന് വിളിക്കാവുന്നവരാണ് NDP. “വ്യത്യസ്ഥതകളുള്ള resilient ആയ ഒരു സമ്പദ്‌വ്യവസ്ഥ നമുക്ക് തുടങ്ങണം. ധാരാളം വര്‍ഷങ്ങളായി നടന്നുവരുന്ന വളര്‍ച്ച-തകര്‍ച്ച എന്ന roller coaster നെ നമുക്ക് ഇല്ലാതാക്കണം” എന്ന് NDP നേതാവ് Rachel Notley പറഞ്ഞു.