Indian Point ആണവനിലയത്തിലെ പൊട്ടിത്തെറിയെ തുടര്‍ന്ന് കണക്കാക്കിയിട്ടില്ലാത്തത്ര അളവില്‍ എണ്ണ ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ നദിയിലേക്ക് ചോര്‍ന്നു. ആണവവിഭാഗത്തിലല്ലാത്ത ഒരു ട്രാന്‍സ്ഫോര്‍മറിലെ തീ കാരണം ഒരു ടാങ്ക് കവിഞ്ഞൊഴുകിയതാണ് കാരണം. ആയിരക്കണക്കിന് ലിറ്റര്‍ എണ്ണ ചോര്‍ന്നിട്ടുണ്ടാവും. കഴിഞ്ഞ 8 വര്‍ഷത്തില്‍ മൂന്നാമത്തെ തവണയാണ് ഇവിടെ തീപിടുത്തമുണ്ടാകുന്നത്. നദിസംരക്ഷകര്‍ നദി വൃത്തിയാക്കി. “Indian Point നിലയത്തിന് ദീര്‍ഘകാലമായ പ്രശ്നങ്ങളുടെ ചരിത്രമുണ്ട്. നിലയത്തിന്റെ പ്രായമാകുന്ന infrastructure അതിന് കാരണമാണ്. നിലയം അടച്ചുപൂട്ടുകയോ പ്രശ്നങ്ങള്‍ക്ക് പരഹാരം കണ്ടെത്തുകയോ ചെയ്തില്ലെങ്കില്‍ വലിയ വിപത്തുകള്‍ സംഭവിക്കും.”