വായൂ ഗുണമേന്‍മ വര്‍ദ്ധിപ്പിക്കുന്നതും ഹരിത ഗ്രഹവാതകങ്ങളുടെ ഉദ്‌വമനം കുറക്കുകയും മാത്രമല്ല ചിലപ്പോള്‍ പുകവലിക്കാരെ ആ ശീലം ഉപേക്ഷിക്കാനും സഹായിക്കും. നിസാന്റെ ലീഫ്(Nissan LEAF) കാറിന്റെ salesman കണ്ടെത്തിയതാണ് ഈ ഗുണം. വൈദ്യുത കാര്‍ ഉപയോഗിച്ച് തുടങ്ങിയതിനാല്‍ പെട്ടെന്ന് കിട്ടിയ പരിസ്ഥിതി അവബോധം കൊണ്ടല്ല ഇത് സംഭവിക്കുന്നത്. പുകവലിക്കാര്‍ സാധാരണ സിഗററ്റ് വാങ്ങുന്നത് കാറിന് എണ്ണയടിക്കാന്‍ പെട്രോള്‍ പമ്പുകളില്‍ കയറുമ്പോഴാണ്. വൈദ്യുതകാറിന് എണ്ണയടിക്കാണ്ടത്തിനാല്‍ പതിയെ അവര്‍ പുകവലി ഉപേക്ഷിക്കുന്നു എന്നാണ് salesman കണ്ടെത്തിയത്.