കാലാവസ്ഥാ മാറ്റത്താല്‍ വടക്കെ അമേരിക്കയിലെ പകുതി പക്ഷി സ്പീഷീസുകളും വംശനാശ ഭീഷണിയിലാണ് എന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. National Audubon Society പ്രസിദ്ധപ്പെടുത്തിയ ഈ റിപ്പോര്‍ട്ട് പ്രകാരം കാലാവസ്ഥാ മാറ്റം കാരണം വടക്കെ അമേരിക്കയില്‍ 2050 ആകുമ്പോഴേക്കും 126 പക്ഷി സ്പീഷീസുകളുടെ പകുതിയോ മുഴുവനോ വിഭാഗങ്ങള്‍ ഇല്ലാതാകും. ചൂടാകല്‍ തുടര്‍ന്നാല്‍ പുതിയ പ്രദേശങ്ങളില്‍ കോളനികളുണ്ടാക്കുന്നതും ഇല്ലാതാകും. വടക്കേ അമേരിക്കയുടെ 650 സ്വീഷീസുകളുടെ 21% ആണിത്. അത് കൂടാതെ 188 സ്പീഷീസുകള്‍ 2080 ഓടെ 50% നശിക്കുന്ന ഭീഷണിയിലാണ്. എന്നാല്‍ അവക്ക് മറ്റിടങ്ങളില്‍ കോളനികളുണ്ടാക്കാനായേക്കും. പക്ഷികള്‍ ലോകം മൊത്തം അനുഭവിക്കുന്ന ഏറ്റവും വലിയ ഭീഷണി ആഗോളതപനമാണ്. (താപനം എന്ന വാക്ക് മലയാളത്തിലില്ല. തപനം എന്ന് ഉപയോഗിക്കുക.)