പൊഡേമോസിന്റെ പിന്താങ്ങലുള്ള grassroots കൂട്ട് കക്ഷിയായ Ahora Madrid ന്റെ Manuela Carmena മാഡ്രിഡ്ഡില്‍ രണ്ടാം സ്ഥാനത്തെത്തി. എന്നാലും സോഷ്യലിസ്റ്റുകളുമായി സംഖ്യം ചേര്‍ന്ന് അടുത്ത മേയറാകും എന്ന കാര്യം ഉറപ്പാണ്. Carmena വിരമിച്ച ജഡ്ജിയാണ്. അവര്‍ മുമ്പ് സ്പെയിനിലെ രഹസ്യ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്നു. ഏകാധിപതി ഫ്രാന്‍സിസ്കോ ഫ്രാങ്കോയുടെ (Francisco Franco) ഭരണകാലത്ത് attorney യായി ജോലി ചെയ്യുമ്പോള്‍ തൊഴിലാളി വിരുദ്ധനയങ്ങളെ അവര്‍ എതിര്‍ത്തിരുന്നു. സ്പെയിനിലെ രണ്ട് വലിയ നഗരങ്ങള്‍ grassroots സ്ത്രീകളെ വിജയിപ്പിച്ചിരിക്കുകയാണ്. സ്പെയിനിലെ പ്രധാന നഗരങ്ങളിലെ പ്രാദേശിക സര്‍ക്കാരായി ഇടതു പക്ഷ സഖ്യം വിജയിക്കാനുള്ള സാദ്ധ്യത വളരെ അധികമാണ്.