Journal of Dental Research എന്ന ജേണലില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ 240 കോടി ജനങ്ങള്‍ ദന്തക്ഷയം അനുഭവിക്കുന്നവരാണ്. അതിനാല്‍ അവര്‍ക്ക് തീവൃ വേദന, അണുബാധ, ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥ, പ്രശ്നം നിറഞ്ഞ കുട്ടിക്കാലം എന്നിവയാണ് ഫലം. ദന്തക്ഷയത്തിന്റെ പ്രധാന കാരണം ആഹാരമാണ്. സാധാരണ ഭക്ഷണത്തിന് ശേഷം ഇടക്കിടക്ക് കഴിക്കുന്ന സ്നാക്സും മധുരം കൂടിയ ആഹാരങ്ങളും പാനീയങ്ങളും ഒക്കെ ഒഴുവാക്കുന്നതാണ് നല്ലത്.