വടക്കന്‍ കാലിഫോര്‍ണിയയിലെ വ്യോമസേന താവളത്തില്‍ സര്‍ക്കാര്‍ ഡ്രോണുകളുപയോഗിച്ച് ആളുകളെ കൊല്ലുന്നതിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ 6 ആളുകളെ അറസ്റ്റ് ചെയ്തു. Beale Air Force Base ന് മുമ്പിലാണ് സമരം നടന്നത്. വേലി പൊളിച്ച് അകത്ത് കടന്ന് മരണപ്പെട്ടവരുടെ ഓര്‍മ്മക്ക് അവരുടെ ചിതാ ഭസ്മം പറത്തുന്നതിനിടെയാണ് അറസ്റ്റുണ്ടായത്. RQ-4 Global Hawk എന്ന ഉയര്‍ന്ന altitude, ദീര്‍ഘദൂരം സഞ്ചരിക്കുന്ന ആളില്ലാ വിമാനം പ്രവര്‍ത്തിപ്പിക്കുന്ന സ്ഥലമാണ് Beale. മരണപ്പെട്ടവരുടെ ഓര്‍മ്മക്ക് പ്രതിഷേധക്കാര്‍ യുദ്ധവിരുദ്ധ പാട്ട് പാടുകയും, പ്രാര്‍ത്ഥിക്കുകയും ഒക്കെ ചെയ്തു.