പസഫിക് സമുദ്രത്തിലേക്ക് പൈപ്പ് പൊട്ടി എണ്ണ ഒഴുകാന്‍ തുടങ്ങിയതിനാല്‍ Santa Barbara ജില്ലയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. നാല് ലക്ഷം ലിറ്റര്‍ എണ്ണയെങ്കലും ചോര്‍ന്നുകാണുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. 14 കിലോമീറ്ററോളം പ്രദേശത്ത് എണ്ണ പരന്നിട്ടുണ്ടെന്ന് Coast Guard വക്താവ് പറഞ്ഞു.