ഇസ്രായേലി കൈയ്യേറ്റക്കാരുത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ പ്രെസ്ബറ്റേറിയന്‍ പള്ളി തീരുമാനിച്ചു

Presbyterian General Assembly യുടെ 220ആം പ്ലീനറി ഇസ്രായേലി കൈയ്യേറ്റ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ വോട്ടെടുപ്പോടെ തീരുമാനിച്ചു. അതില്‍ Ahava Dead Sea cosmetics ഉം Hadiklaim ഈന്തപ്പഴവും ഉള്‍പ്പെടും. ഇസ്രായേലിന്റെ West Bank കൈയ്യേറ്റത്തേയും ഇസ്രായേല്‍ settlements നേയും ദശാബ്ദങ്ങളായി പ്രെസ്ബറ്റേറിയന്‍ എതിര്‍ത്തുവരുന്നു. കൈയ്യേറ്റ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതില്‍ ജൂതരുടെ പിന്‍തുണ വര്‍ദ്ധിച്ച് വരികയാണ്. Ahava ബഹിഷ്കരിക്കുന്നതില്‍ തങ്ങളുടെ പിന്‍തുണ വിശദീകരിക്കുന്ന, ഒരു ഡസനിലധികം ജൂതപുരോഹിതന്‍മാര്‍ ഒപ്പ് വെച്ച ഒരു കത്ത് പ്രെസ്ബറ്റേറിയന്‍ അംഗങ്ങള്‍ക്ക് നല്‍കുകയുണ്ടായി. ഇസ്രായേല്‍ പാര്‍ളമെന്റിലെ മുമ്പത്തെ സ്പീക്കറും World Zionist Organization നേതാവുമായ Avraham Burg, ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം ഡയറക്റ്റര്‍ Alon Liel, രാഷ്ട്രീയ വിദഗ്ദ്ധനായ Peter Beinart തുടങ്ങി ധാരാളം പ്രമുഖ ഇസ്രേയിലികള്‍ ബഹിഷ്കരണത്തെ അനുകൂലിക്കുന്നു. Methodists മുമ്പ്തന്നെ ബഹിഷ്കരണത്തിന് വോട്ട് ചെയ്തിരുന്നു. Kairos Palestine രേഖയില്‍ പറയുന്നത് പോലെ പാലസ്തീന്‍ ക്രിസ്ത്യാനികളുടെ അപേക്ഷയുടെ പ്രതികരണമായാണ് പള്ളി ഉല്‍പ്പന്ന ബഹിഷ്കരണം പാസാക്കിയത്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s