മരണത്തിന്റെ പനന്തോട്ടമുടമ എന്ന് വിളിച്ചിരുന്ന Miguel Facussé മരിച്ചു

ഹൊണ്ടൂറസിലെ ഏറ്റവും പണക്കാരില്‍ ഒരാളും ഏറ്റവും ശക്തനുമായിരുന്ന Miguel Facusséയെ “മരണത്തിന്റെ പനന്തോട്ടം ഉടമ” എന്നായിരുന്നു വിളിച്ചിരുന്നത്. അയാള്‍ 90ആമത്തെ വയസില്‍ മരിച്ചു. Facussé യും അയാളുടെ കമ്പനി Dinant യുടെ സ്വകാര്യ സുരക്ഷാ സേനയും കൂടി അക്രമാസക്തമായ ഭൂമി കൈയ്യേറ്റവും ഡസന്‍ കണക്കിന് campesino ഭൂമി സന്നദ്ധപ്രവര്‍കരുടെ കൊലപാതകവും നടത്തിയതായി ആരോപണമുണ്ട്. ഹൊണ്ടൂറസിലെ Aguán Valley യില്‍ അയാളുടെ പനന്തോട്ടം വികസിപ്പിക്കാനുള്ള പ്രവര്‍ത്തനഫലമായാണ് ഈ അക്രമങ്ങള്‍ നടന്നത്. മയക്കുമരുന്ന കള്ളക്കടത്തില്‍ Facussé ന്റെ പങ്കിനെക്കുറിച്ച് അമേരിക്കക്ക് അറിയാമായിരുന്നു എന്ന് വിക്കിലീക്സ് പ്രസിദ്ധീകരിച്ച Diplomatic cables ല്‍ നിന്ന് വ്യക്തമാണ്. എന്നിട്ടും അമേരിക്ക ഹൊണ്ടൂറസിന്റെ പോലീസിനും പട്ടാളത്തിനും സഹായം നല്‍കിക്കൊണ്ടിരുന്നു. പോലീസും പട്ടാളവും Facussé ന്റെ സ്വകാര്യ സുരക്ഷാ സേനയും ഒത്ത് ചേര്‍ന്നായിരുന്നു പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. 2009 ല്‍ ഹൊണ്ടൂറസിലെ പ്രസിഡന്റായ മാനുവല്‍ സലേയയെ (Manuel Zelaya) പട്ടാള അട്ടിമറിയിലൂടെ അധികാരഭ്രഷ്ടനാക്കിയതിനെ Facussé പിന്‍താങ്ങി. അയാളുടെ സ്വകാര്യ വിമാനം ഉപയോഗിച്ചാണ് വിദേശകാര്യമന്ത്രിയായ Patricia Rodas യെ നാടുകടത്തിയത്.

ഒരു അഭിപ്രായം ഇടൂ