supremacists ഉം മറ്റ് മുസ്ലീങ്ങളല്ലാത്ത മതഭ്രാന്തുന്‍മാരും ചേര്‍ന്ന് 9/11 ന് ശേഷം മുസ്ലീം തീവൃവാദികള്‍ കൊന്നതിനേക്കാള്‍ കൂടുതലാളുകളെ അമേരിക്കയില്‍ കൊന്നു. New America എന്ന ഗവേഷണ സ്ഥാപനമാണ് ഈ പഠനം നടത്തിയത്. white supremacists, സര്‍ക്കാര്‍ വിരുദ്ധ തീവൃവാദികള്‍, മുസ്ലീങ്ങളല്ലാത്ത മറ്റ് തീവൃവാദികള്‍ എന്നിവരെല്ലാം മുസ്ലീം തീവൃവാദികള്‍ കൊന്നതിനേക്കാള്‍ ഇരട്ടിയാളുകളെയാണ് അമേരിക്കയില്‍ കൊന്നത്. മുസ്ലീം സമൂഹത്തില്‍ ഒബാമ സര്‍ക്കാര്‍ നടത്തുന്ന അതി തീവൃ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ടെങ്കിലും മുസ്ലീങ്ങളല്ലാത്ത തീവൃവാദികള്‍ സെപ്റ്റംബര്‍ 11, 2001 ന് ശേഷം 19 ഭീകരാക്രമണം നടത്തിയിട്ടുണ്ട്. മുസ്ലീം തീവൃവാദികള്‍ 7 ആക്രമണമാണ് നടത്തിയത്.
[തീവൃവാദികള്‍ക്ക് രാജ്യമോ, മതമോ, വര്‍ഗ്ഗമോ ഒന്നുമില്ലെന്ന് പറയുമെങ്കിലും, ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതിലും നാം അത് അറിയുന്നതിലും ഒരു പക്ഷപാതം ഉണ്ടെന്നുള്ളത് സത്യമാണ്. Charleston കൂട്ടക്കൊലയും അതിന് ശേഷം നടന്ന പള്ളികള്‍ കത്തിക്കലും അതിന്റെ പുതിയ ഉദാഹരണങ്ങളാണ്.]
ഒരു ഫേസ് ബുക്ക് പോസ്റ്റിനോടനുബന്ധിച്ച് ഈ ബ്ലോഗ് പോസ്റ്റിന്റെ ലിങ്ക് അനുവാദമില്ലാതെ ഉപയോഗിക്കുകയുണ്ടായി. അപ്രിയമുണ്ടെങ്കില്‍ അറിയിക്കുക, വേണ്ടത് ചെയ്യാം.
പോസ്റ്റിന്റെ ലിങ്ക് ഉപയോഗിച്ചതിന് വളരെ നന്ദി. എനിക്കുള്ള ഒരു സഹായമാണത്. നന്ദി