മുമ്പ് കുരുതിയിരുന്നതിലും വിപുലമായാണ് National Security Agency ബ്രസീലിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചാരപ്പണി ചെയ്തതെന്ന് വിക്കിലീക്സും ഇന്റര്‍സെപ്റ്റും പറയുന്നു. ബ്രസീലിന്റെ പ്രസിഡന്റ് ഡില്‍മ റൂസഫിന്റെ സ്വകാര്യ ഫോണ്‍ ആയിരുന്നു NSA ലക്ഷ്യം വെച്ചതെന്ന് മുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ബ്രസീലിലെ ഒരു ഡസനിലധികം ഉയര്‍ന്ന രാഷ്ട്രീയ സാമ്പത്തിക ഉദ്യോഗസ്ഥര്‍, ഡില്‍മ റൂസഫിന്റെ presidential വിമാനത്തിലെ ഫോണ്‍ എന്നിവയും ചോര്‍ത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ജര്‍മ്മനിയിലെ മാസികയായ Der Spiegel നേയും ചാരപ്പണി ചെയ്തു. അതേ സമയം NSA whistleblower ആയ എഡ്വേര്‍ഡ് സ്നോഡന് സുരക്ഷിതമായി അമേരിക്കയില്‍ തിരിച്ചെത്താനുള്ള ഒരു കരാര്‍ ശരിയാക്കാന്‍ Justice Department ഒരു സാദ്ധ്യത നിലനില്‍ക്കുന്നുണ്ട് എന്ന് മുമ്പത്തെ Attorney General ആയ എറിക് ഹോള്‍ഡര്‍ പറഞ്ഞു. അയാള്‍ അധികാരത്തിലുള്ള സമയത്ത് whistleblower നെതിരെ കൊലവാളെടുത്ത [ആരോണ്‍ ഷ്വാര്‍ട്സിനെ തൂക്കിക്കൊന്ന] വിദ്വാനാണ് ഇപ്പോള്‍ ന്യായം പറയുന്നത്!