തെക്കെ ഇറ്റലിയിലെ ഒരു ഗുഹയില്‍ നിന്ന് നിയാണ്ടര്‍താല്‍ മനുഷ്യന്റെ ഏറ്റവും പഴയ DNA സാമ്പിള്‍ വേര്‍തിരിച്ചെടുത്തു. Altamura Man എന്ന് വിളിക്കുന്ന ആ നിയാണ്ടര്‍താല്‍ മനുഷ്യന്‍ 1.5 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജീവിച്ചിരുന്നത്. Puglia യിലെ Altamura നഗരത്തിനടുത്ത് Lamalunga ഗുഹയില്‍ 1993 ല്‍ ആണ് ഈ മനുഷ്യനെ കണ്ടെത്തിയത്. Morphometric വിശകലനവും അസ്ഥി DNA വിശകലനത്തിലും Altamura മനുഷ്യന്‍ നിയാണ്ടര്‍താലാണെന്ന് മനസിലായി. ഈ മനുഷ്യ സ്പീഷീസ് രണ്ട് ലക്ഷം വര്‍ഷം മുമ്പ് മുതല്‍ 40,000 വര്‍ഷം മുമ്പ് വരെ യൂറോപ്പില്‍ ജീവിച്ചിരുന്നു.
— സ്രോതസ്സ് discovery.com