ചുറ്റുപാടും മലിനീകരണമുണ്ടാക്കയ വലിയ കല്‍ക്കരി ചാര ചോര്‍ച്ചയില്‍ Tennessee Valley Authority ഉത്തരവാദികളാണെന്ന് ഫെഡറല്‍ ജഡ്ജി വിധിച്ചു. 378.5 കോടി ലിറ്റര്‍ കല്‍ക്കരി ചാരം എന്ന വിഷമാണ് Kingston Fossil Plant പുറത്തുവിട്ടത്. വീടുകളും റോഡുകളും അതില്‍ മുങ്ങി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കല്‍ക്കരി ചാര ദുരന്തമായിരുന്നു അത്. നാശനഷ്ടങ്ങള്‍ക്ക് TVA ആണ് ഉത്തരവാദി എന്ന് ഫെഡറല്‍ കോടതി ജഡ്ജി Thomas Varlan വിധിച്ചു. അത് നൂറ് കണക്കിന് പരാതിക്കാരുടെ വിജയമായി.