മണിക്കൂറിന് $15 ഡോളര്‍ ശമ്പളത്തിനായി 1,000 ല്‍ അധികം വിമാനത്താവള ജോലിക്കാര്‍ സമരത്തില്‍

ന്യൂയോര്‍ക്കിലെ JFK, La Guardia വിമാനത്താവളങ്ങളില്‍ 1,000 ല്‍ അധികം കരാര്‍ ജോലിക്കാര്‍ സമരം ചെയ്തു. മണിക്കൂറിന് $15 ഡോളര്‍ ശമ്പളത്തിനായി സംഘം ചേര്‍ന്നപ്പോള്‍ അധികാരികള്‍ ചെയ്ത ക്ലേശിപ്പിക്കലിനേയും പേടിപ്പിക്കലിനേയും അവര്‍ പ്രതിഷേധം പ്രകടിപ്പിച്ചു. baggage handlers, wheelchair attendants, security officers എന്നിവരാണ് സമരം ചെയ്യുന്നത്. മൂന്ന് വര്‍ഷം മുമ്പ് $15 ഡോളര്‍ ശമ്പളത്തിനായി സംഘടിക്കാന്‍ തുടങ്ങിയതിന് ശേഷം കരാര്‍ ജോലിക്കാര്‍ നടത്തുന്ന എറ്റവും വലിയ സമരമാണിത്.

ഒരു അഭിപ്രായം ഇടൂ