ഇസ്രായേല്‍ ചാരനായ ജോനാതന് പൊള്ളാര്‍ഡിനെ(Jonathan Pollard) നവംബറില്‍ വിട്ടയക്കും എന്ന് United States Parole Commission അറിയിച്ചു. അമേരിക്കയുടെ രഹസ്യങ്ങള്‍ ഇസ്രായേലിന് കൈമാറിയതിന് ശിക്ഷിക്കപ്പെട്ട മുമ്പത്തെ U.S. Navy intelligence ഓഫീസറായിരുന്നു പൊള്ളാര്‍ഡ്. ജീവപര്യന്തം ശിക്ഷയായിരുന്നു അയാള്‍ക്ക് ലഭിച്ചത്. പൊള്ളാര്‍ഡില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ ഇസ്രായേല്‍ സോവ്യേറ്റ് യൂണിയനുമായി പങ്കുവെച്ചതായ സംശയിക്കപ്പെടുന്നതായി 1999 ല്‍ The New Yorker ലെ സെയ്മോര്‍ ഹര്‍ഷിന്റെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സോവ്യേറ്റ് യൂണിയനിലെ ജൂതന്മാര്ക്ക് ഇസ്രായേലിലേക്ക് കുടിയേറാന്‍ അനുമതി കിട്ടാനായാണ് അമേരിക്കയുടെ വിവരങ്ങള്‍ കൈമാറിയത്. ഇറാനുമായി ആണവക്കരാറില്‍ എത്തിച്ചേര്‍ന്നതിനാല്‍ ഇസ്രായേലിനെ സുഖിപ്പിക്കാനുള്ള നടപടിയായി പൊള്ളാര്‍ഡിന്റെ വിട്ടയക്കലിനെ കണക്കാക്കുന്നു.