പെന്‍സില്‍വാനിയയിലെ കുടിവെള്ളത്തില്‍ ശാസ്ത്രജ്ഞര്‍ രാസസ്തുക്കള്‍ കണ്ടെത്തി

ഖനന കമ്പനികള്‍ ഉപയോഗിക്കുന്ന തരം രാസവസ്തുക്കള്‍ Bradford County യിലെ മൂന്ന് വീട്ടിലെ കിണറുകളില്‍ കാണുന്നു എന്ന് Proceedings of the National Academy of Sciences ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. രാസവസ്തുക്കളുടെ അളവ് ആരോഗ്യ അപകടമുണ്ടാക്കുന്ന തോതില്ല എന്നും റിപ്പോര്‍ട്ടെഴുതിയ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. ഒരു വീട്ടിലെ വെള്ളത്തില്‍ കുഴിക്കാനുപയോഗിക്കുന്ന സാധാരണ രാസവസ്തുവായ 2-Butoxyethanol (2BE) കണ്ടെത്തി. മൃഗങ്ങളില്‍ മുഴകളുണ്ടാക്കുന്നതാണ് ഈ രാസവസ്തു. മനുഷ്യന്റെ കാര്യം അറിയില്ല. അവിടെ വെള്ളം പതയുന്നതായും പഠനത്തില്‍ പറയുന്നു.

— സ്രോതസ്സ് thinkprogress.org

[അപകടമുണ്ടാക്കുന്ന തോതില്‍ രാസവസ്തുവില്ലെങ്കിലും 10, 20 വര്‍ഷം ആ വെള്ളം കുടിച്ചാലുണ്ടാകുന്ന അപകടത്തെ കുറിച്ച് ശാസ്ത്രം എന്തേ മിണ്ടുന്നില്ല? ശാസ്ത്രം രാഷ്ട്രീയമാണ്.]

ഒരു അഭിപ്രായം ഇടൂ