2015 ന്റെ രണ്ടാം പാദത്തില്‍ എണ്ണ ഭീമനായ BP ക്ക് $580 കോടി ഡോളറിന്റെ നഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. എണ്ണയുടെ വില കുറഞ്ഞതും മെക്സിക്കന്‍ ഉള്‍ക്കടലില്‍ 2010 ല്‍ നടന്ന Deepwater Horizon എണ്ണചോര്‍ച്ചയുടെ ഒത്തുതീര്‍പ്പുമാണ് ഈ നഷ്ടത്തിന് കാരണം. BPയുടെ നഷ്ടത്തെ തുടര്‍ന്ന് എണ്ണ പ്രകൃതിവാതക കമ്പനികള്‍ പുതിയ പ്രോജക്റ്റിനുള്ള $20000 കോടി ഡോളറിന്റെ നിക്ഷേപങ്ങള്‍ വൈകിപ്പിച്ചിരിക്കുകയാണെന്ന് Financial Times റിപ്പോര്‍ട്ട് ചെയ്തു. വളരെ ചിലവേറിയ deepwater drilling പ്രോജക്റ്റുകളുള്‍പ്പടെ മൊത്തം 46 പ്രപോജക്റ്റുകളാണ് വൈകിയിരിക്കുന്നത്. ഇപ്പോഴത്തെ എണ്ണ വില വെച്ചുനോക്കിയാല്‍ ഇതൊന്നും ലാഭരമായിരിക്കില്ല.
[ഒരിക്കലും ഈ പ്രോജക്റ്റുകള്‍ നടക്കാതെ പോകട്ടേ. ബദല്‍ ഊര്‍ജ്ജ മാര്‍ഗ്ഗങ്ങളിലേക്ക് മാറാനുള്ള ശ്രമം തുടങ്ങുക]