എണ്ണ ഖനനത്തെ എതിര്‍ക്കുന്ന ആദിവാസികള്‍ പട്ടാളക്കാരെ ഓടിച്ചു

ഇക്വഡോറില്‍ നൂറുകണക്കിന് ആദിവാസി പ്രക്ഷോപകര്‍ എണ്ണ ഖനനത്തെ ചൊല്ലിയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പോലീസിനേയും പട്ടാളക്കാരേയും ആമസോണ്‍ നഗരമായ Macas ല്‍ നിന്ന് ഓടിച്ചു. ആദിവാസി വര്‍ഗ്ഗങ്ങളായ Shuar ഉം Achuar ഉം അവരുടെ ഭൂമിയില്‍ നിന്ന് എണ്ണ ഖനനം ചെയ്യുന്നതിനെ എതിര്‍ക്കുന്നു. പ്രസിഡന്റ് റാഫേല്‍ കൊറേയ(Rafael Correa) തങ്ങളെ എണ്ണ ഖനനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ക്ഷണിച്ചില്ല എന്ന് അവര്‍ പറയുന്നു. കഴിഞ്ഞ ദിവസം 200 ഓളം പ്രതിഷേധക്കാര്‍ പോലീസിനേയും പട്ടാളക്കാരേയും നഗരത്തില്‍ നിന്ന് ഓടിച്ചു.

ഒരു അഭിപ്രായം ഇടൂ