കഴിഞ്ഞ വര്‍ഷം പാലസ്തീന്‍കാര്‍ വലിയ നാശനഷ്ടങ്ങള്‍ സഹിച്ചു. 1967 ന് ശേഷം ഏറ്റവും അധികം പാലസ്തീന്‍കാര്‍ മരിച്ച വര്‍ഷമാണ് കഴിഞ്ഞത്. ഐക്യരാഷ്ട്രസഭയുടെ Office for the Coordination of Humanitarian Affairs ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2,314 പാലസ്തീന്‍കാര്‍ കൊല്ലപ്പെടുകയും 17,125 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Fragmented Lives എന്ന പഠനം ഇസ്രായേലിന്റെ ജൂലൈ 7 – ഓഗസ്റ്റ് 26 വരെയുള്ള 50 ദിവസത്തെ ഗാസ ആക്രമണത്തില്‍ 1,492 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 551 കുട്ടികളും ഉള്‍പ്പെടുന്നു.
ഇസ്രായേല്‍ പക്ഷത്തെ മരണ സംഖ്യ 71 ആണ്. അതില്‍ 66 പേരും പട്ടാളക്കാരാണ്.
മനുഷ്യ നാശം ഗാസയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. പടിഞ്ഞാറെ കരയിലും, കിഴക്കന്‍ ജറുസലേമിലും പാലസ്തീന്‍കാരുടെ നാശം വളരെ അധികമാണ്.
ഈ വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ 30 കുട്ടികളെ ഇസ്രായേലി പട്ടാളം കൊന്നു എന്ന് Defence for Children International-Palestine ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മരണവും മുറിവും മാത്രമായി ഈ പ്രശ്നം ഒതുങ്ങുന്നില്ല. സുരക്ഷാ പദ്ധതികളുടെ പേരില്‍ ഇസ്രായേല്‍ പ്രതിമാസം 185 പാലസ്തീന്‍ കുട്ടികളെ സൈനിക തടവില്‍ വെക്കുന്നുണ്ട്. വിചരണ ഒന്നും കൂടാതെ തടവില്‍ കിടക്കുന്ന ഇവര്‍ പട്ടാളക്കാരില്‍ നിന്ന് പീഡനങ്ങളും അനുഭവിക്കുന്നു.
പടിഞ്ഞാറെക്കരയിലും കിഴക്കന്‍ ജറുസലേമിലും വീടുകള്‍ നശിപ്പിക്കുന്നത്, വിവേചന പദ്ധതികള്‍ നടപ്പാക്കുന്നത്, കുടിയേറ്റക്കാര്‍ക്ക് വീട് നിര്‍മ്മിക്കുന്നത് ഒക്കെ ഇതിനൊപ്പം നടക്കുന്നു. പടിഞ്ഞാറെക്കരയിലെ 46 സമൂഹങ്ങളിലെ 7,500 പാലസ്തീനി Bedouins കള്‍ ഉടന്‍ നിര്‍ബന്ധിതമായി കുടിയൊഴുപ്പിക്കല്‍ ഭീഷണി നേരിടുകയാണ്.
ഗാസയില്‍ 5 ലക്ഷം പേര്‍ (ജനസംഖ്യയുടെ 28%) കഴിഞ്ഞ വര്‍ഷത്തെ യുദ്ധത്താല്‍ അഭയാര്‍ത്ഥികളായി.
ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമുള്ള ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമ്മേളനം ഇസ്രയേലിന്റെ അടുപ്പക്കാരായ അമേരിക്ക ബഹിഷ്കരിച്ചു. സമ്മേളനം ഇസ്രായേലിന്റെ മനുഷ്യാവകാശ ധ്വംസനത്തെക്കുറിച്ചുള്ളതായിരുന്നു.
— സ്രോതസ്സ് commondreams.org
***
ഈ പ്രശ്നങ്ങള്‍ നടക്കുന്ന നാട്ടിലെ ജനങ്ങള്‍ ആ പ്രശ്നങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതികരിക്കുന്നുണ്ട്. അവര്‍ അത് ചെയ്തോളും. അക്രമി രാജ്യത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക, കാര്യങ്ങള്‍ അറിഞ്ഞിരിക്കുക എന്നതിനപ്പുറം നമുക്കതില്‍ ഒന്നും ചെയ്യാനില്ല. അതുപോലെ നാം പ്രവര്‍ത്തിക്കുന്ന മണ്ഡലത്തില്‍ ഈ അക്രമി രാജ്യത്തിന്റെ പോലുള്ള സ്വഭാവം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയും വേണം.
എന്നാല്‍ ഈ വിവരങ്ങള്‍ കാരണം താങ്കള്‍ക്ക് തീവൃദേഷ്യമോ അക്രമണ പ്രതികാര താല്‍പ്പര്യമോ തൊന്നുണ്ടെങ്കില്‍ താങ്കള്‍ തീര്‍ച്ചയായും ഒരു കൌണ്‍സിലിങ്ങിന് പോകേണ്ടതാണ്. കാരണം, അല്ലെങ്കില്‍ താങ്കള്‍ ഏതോ തീവൃവാദിയുടെ ഉപകരണമായി മാറുകയും, മൊത്തം ജനങ്ങള്‍ക്കും ഒരു ഭാരമാകുകയും, യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധയെ മാറ്റുന്ന സാമ്രാജ്യത്വത്തിന്റെ കൂലിപ്പണിക്കാരനാകുകയും ചെയ്യും. വിവേകമാണ് നമുക്ക് വേണ്ടത്. സമാധാനപരമായ പ്രവര്‍ത്തികളേ വിജയിക്കൂ.
അതുപോലെ ഈ ജനങ്ങളുടെ കഷ്ടപ്പടിനെ പോസ്റ്ററായി ഉപയോഗിച്ച് മറ്റുള്ളവരുടെ അനുകമ്പ പിടിച്ചെടുക്കാന്‍ മതസംഘടനകള്‍ ശ്രമിക്കാറുണ്ട്. ആരോടും അനുകമ്പയോ സ്നേഹമോ കാണിക്കേണ്ട കാര്യമില്ല, പ്രത്യേകിച്ച് മതവിശ്വാസികളോട്. അവരെ വിശ്വാസത്തില്‍ നിന്നും മതത്തില്‍ നിന്നും മോചിപ്പിക്കുകയാണ് വേണ്ടത്. നിങ്ങളുടെ പ്രതികാരവാഞ്ഛ കൊണ്ടോ ദീനാനുകമ്പകൊണ്ടോ പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇതൊന്നും. അവരുടെ പിടിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം സൂക്ഷിക്കുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.