റൊമേനിയയില്‍ fracking നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കിഴക്കന്‍ റൊമേനിയയിലെ ഷെവ്രോണിന്റെ പ്രകൃതിവാതക പര്യവേഷണ സ്ഥലത്ത് 7 രാജ്യങ്ങളില്‍ നിന്നുള്ള 25 സന്നദ്ധ പ്രവര്‍ത്തകര്‍ സ്വയം ബന്ധനസ്ഥരായി ഉപരോധം നടത്തി. Romania, Hungary, Austria, Czech Republic, Poland, Slovakia, Germany തുടങ്ങിയ രാജ്യങ്ങളിലെ ഗ്രീന്‍പീസ് പ്രവര്‍ത്തകാണ് അമേരിക്കന്‍ ഊര്‍ജ്ജ ഭീമനായ ഷെവ്രോണിനെതിരായ ഈ സമരത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ഡിസംബറിലാണ് ഷെവ്രോണ്‍ Bucharest ന്റെ വടക്ക് കിഴക്ക് Pungesti ല്‍ പര്യവേഷണം തുടങ്ങിയത്. പ്രാദേശികമായ എതിര്‍പ്പിനെ തുടര്‍ന്ന് പല പ്രാവശ്യം പ്രവര്‍ത്തനങ്ങള്‍ മാറ്റിവെച്ചിട്ടുണ്ട്.